Posted On
date_range Updated On
date_range തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി പോക്സോ പ്രതി സൈജു തങ്കച്ചൻ
കൊച്ചി: മോഡലുകളുടെ അപകട മരണ കേസിലും റോയ് വയലാറ്റിനെതിരായ പോക്സോ കേസിലും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുഴുപ്പിള്ളിയിലെ വീട്ടിൽനിന്ന് കഴിഞ്ഞ ബുധനാഴ്ച മൂന്നുപേർ പിടിച്ചു കൊണ്ടു പോവുകയായിരുന്നുവെന്നും കുറച്ചെത്തിയപ്പോൾ കുതറിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും മുനമ്പം പൊലീസിന് നൽകിയ പരാതിയിൽ സൈജു വ്യക്തമാക്കുന്നു.
മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പ്രദേശത്തെ ഗുണ്ടകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി സൈജു കെട്ടിച്ചമച്ചതാണോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. ഇയാളുടെ ദേഹത്ത് മർദനത്തിന്‍റെ അടയാളങ്ങൾ കണ്ടതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.