പോക്സോ കേസിൽ സൈജു തങ്കച്ചനും കീഴടങ്ങി

കൊച്ചി: ഹോട്ടൽ നമ്പർ 18 പോക്‌സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നിൽ കീഴടങ്ങി. ഇന്ന് രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടൻതന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കും. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്.

കേസിലെ ഒന്നാം പ്രതിയും നമ്പര്‍18 ഹോട്ടലുടമയുമായ റോയ് വയലാട്ട് ഇന്നലെ മട്ടാഞ്ചേരി എസിപി ഓഫീസില്‍ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സൈജു കീഴടങ്ങിയിരിക്കുന്നത്. റോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യംചെയ്യൽ ആവശ്യമായതിനാൽ റോയ് വയലാട്ടിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും.

അതേ സമയം, കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ റോയിയുടെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രിംകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.

2021 ഒക്ടോബറില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് റോയി പീഡിപ്പിച്ചതായി കോഴിക്കോട് സ്വദേശിയായ അമ്മയും മകളുമാണ് പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ഇക്കാര്യം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 

Tags:    
News Summary - Saiju Thankachan also surrendered in the Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.