പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ഒരു ചാനൽ നടത്തിയ അഭിമുഖത്തെ അവലംബിച്ച് 'മാധ്യമം' ഓൺലൈനിൽ നൽകിയ വാർത്ത ശരിയല്ലെന്നു വായനക്കാരിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു. വാർത്തയിൽ വേണ്ടത്ര സൂക്ഷ്മത പുലർത്തിയില്ലെന്നു പരിശോധനയിൽ ബോധ്യപ്പെട്ട ഉടനെ വാർത്ത പിൻവലിച്ചിരുന്നു. 'മാധ്യമ'ത്തിന്‍റെ നിലപാടുകൾക്ക് വിരുദ്ധമായ പ്രചാരണങ്ങൾക്ക് റിപ്പോർട്ട് ഇടയാക്കിയെന്നറിയുന്നതിൽ ദു:ഖമുണ്ട്. ഏതെങ്കിലും വ്യക്തിയെയോ പ്രസ്ഥാനത്തെയോ തെറ്റിദ്ധരിപ്പിക്കണമെന്ന ഉദ്ദേശ്യം ലേഖകനോ 'മാധ്യമ'ത്തിനോ ഇല്ല എന്നിരിക്കെ, ആ തരത്തിൽ റിപ്പോർട്ട് വിലയിരുത്തപ്പെടാനിടയായതിൽ നിർവ്യാജം ഖേദിക്കുന്നു.
-എഡിറ്റർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.