കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും സന്ദർശിച്ചപ്പോൾ. കോട്ടക്കൽ ആര്യ വൈദ്യ ശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ സമീപം
Posted On
date_range Updated On
date_range സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഖാർഗെയെ സന്ദർശിച്ചു
മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ചികിത്സക്കായെത്തിയ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സന്ദർശിച്ചു.
ആര്യ വൈദ്യ ശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയരും സന്നിഹിതനായിരുന്നു. ചികിത്സയെകുറിച്ചും ആരോഗ്യസ്ഥിതിയെ കുറിച്ചും നോതക്കൾ ഖാർഗെയുമായി സംസാരിച്ചു. കൂടുതൽ ഊർജ്ജ്വസ്വലതയോടെ കർമ രംഗത്ത് നിറഞ്ഞു നിൽക്കാൻ ഖാർഗെക്ക് സാധിക്കട്ടെ എന്ന് നേതാക്കൾ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.