ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത്; കേരളം ചവിട്ടിപുറത്താക്കുകയായിരുന്നെന്ന് സാബു ജേക്കബ്
കൊച്ചി: താൻ പ്രഖ്യപിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ നിന്ന് പുറത്തേക്ക് മാറ്റുന്നത് ഇഷ്ടമുണ്ടായിട്ടല്ലെന്ന് കിറ്റക്സ് എം.ഡി സാബു ജേക്കബ്. തന്നെ കേരളം ചവിട്ടിപ്പുറത്താക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിക്ഷേപ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാനായി തെലങ്കാനയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
'45 ദിവസത്തോളം എന്നെ മൃഗത്തെ പോലെ വേട്ടയാടുകയായിരുന്നു. എന്‍റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ഒരു സാധാരണ വ്യവസായിയുടെ സ്ഥിതി എന്താകും. ഉദ്യോഗസ്ഥരുടെ മുഴുവൻ ചെയ്തികളെയും വ്യവസായ മന്ത്രി ന്യായീകരിക്കുകയാണ്' - സാബു ജേക്കബ് പറഞ്ഞു.
'നിക്ഷേപ പദ്ധതി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിട്ട് സംസ്ഥാന സർക്കാറിൽ നിന്ന് ഒരാൾ പോലും എന്നെ വിളിച്ചിട്ടില്ല. എന്നാൽ, മറ്റു സംസ്ഥാനങ്ങൾ നിരന്തരം ബന്ധപ്പെടുന്നു. ചർച്ചക്ക് വരാൻ തെലങ്കാന പ്രൈവറ്റ് ജെറ്റ് അയച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾ അതിവേഗം മാറുേമ്പാൾ നമ്മൾ ഇപ്പോഴും 50 കൊല്ലം പിറകിലാണ്' - അദ്ദേഹം പറഞ്ഞു.
തന്‍റെ കാര്യം തനിക്ക് നോക്കാനറിയാമെന്നും അത് വിേട്ടക്കുവെന്നും എന്നാൽ, പുതിയ വ്യവസായികളെയെങ്കിലും സഹായിക്കുന്ന നിലപാട് ഇവിടെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.