ശബരിമല: മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത് തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. വൻ തീർഥാടക പ്രവാഹമാണ് ആദ്യ ദിനത്തിൽ ദൃശ്യമായത്. ആന്ധ്രയി ൽനിന്ന് എത്തിയ സംഘത്തിലുണ്ടായിരുന്ന മൂന്ന് യുവതികളെ പമ്പയിൽനിന്ന് തിരിച്ചയച്ചു. വനിത പൊലീസ് തടഞ്ഞ് രേ ഖകൾ പരിശോധിച്ച് മൂന്നുപേർക്കും 50ൽ താഴെ പ്രായമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശബരിമലയിലെ ആചാരം പറഞ്ഞ് മനസ്സിലാക്കി പിന്തിരിപ്പിക്കുകയായിരുന്നു. സംഘത്തിലെ മറ്റ് സ്ത്രീകളെ സന്നിധാനത്തേക്ക് വിട്ടു.
നിലക്കലിൽ കർശന പരിശോധനകൾക്കുശേഷമാണ് പമ്പയിലേക്ക് ഭക്തരെ വിടുന്നത്. നിലക്കൽ- പമ്പ കെ.എസ്.ആർ.ടി.സി ബസിലും പരിശോധന കർശനമാക്കി.ഉച്ചക്ക് ഒന്നോടെ തീർഥാടകരെ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തുനിന്ന് സന്നിധാനത്തേക്ക് കടത്തിവിടാനാരംഭിച്ചു. വൈകീട്ട് മൂേന്നാടെതന്നെ വലിയ നടപ്പന്തലും കവിഞ്ഞ് ഭക്തരുടെ നീണ്ടനിര ബെയ്ലി പാലം വരെ നീണ്ടു. തിരക്ക് വർധിച്ചതോടെ ഭക്തരെ മരക്കൂട്ടത്തുനിന്ന് വിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പമ്പാ മണപ്പുറത്തും വൻ തിരക്ക് ദൃശ്യമായിരുന്നു. ത്രിവേണി പാലത്തിലും ശരണപാതയിലും തീർഥാടകർ തിങ്ങിനിറഞ്ഞാണ് കടന്നുപോയത്.
ശനിയാഴ്ച മല കയറിയ തീർഥാടകരിൽ ഭൂരിപക്ഷവും വൃശ്ചികപ്പുലരിയിൽ അയ്യനെ തൊഴാൻ സന്നിധാനത്തുതന്നെ തങ്ങി. ഏറെയും ഇതര സംസ്ഥാനക്കാരായിരുന്നു. മുൻ വർഷത്തേതുപോലെ നിയന്ത്രണങ്ങളില്ലാത്തത് തീർഥാടകർക്ക് ആശ്വാസം പകരുന്നുണ്ട്. ദീപാരാധന സമയത്ത് അഭൂതപൂർവ തിരക്കാണ് പതിനെട്ടാംപടിക്ക് മുകളിൽ അനുഭവപ്പെട്ടത്. നിയുക്ത ശബരിമല മേൽശാന്തി സുധീർ നമ്പൂതിരിയുടെയും മാളികപ്പുറം മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയുടെയും സ്ഥാനാരോഹണ ചടങ്ങുകൾ ദീപാരാധനക്ക് ശേഷം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ നടന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ സുധീർ നമ്പൂതിരിയാണ് വൃശ്ചികപ്പുലരിയായ ഞായറാഴ്ച നട തുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.