കേരളത്തിൽ ഇനിമുതൽ കാലുമാറ്റം 'ആയാ ജോസ് ഗയാ ജോസ്' എന്നറിയപ്പെടും: ശബരീനാഥൻ

കോഴിക്കോട്​: രാഷ്​ട്രീയക്കാരുടെ കാലുമാറ്റം കേരളത്തിൽ ഇനിമുതൽ "ആയാ ജോസ് , ഗയാ ജോസ്" എന്നറിയപ്പെടാനാണ് സാധ്യതയെന്ന്​ കോൺഗ്രസ്​ എം.എൽ.എ കെ.എസ്​ ശബരീനാഥൻ. എൽ.ഡി.എഫ്​ മുന്നണിയിലേക്ക്​ പോയ ജോസ്​ കെ. മാണി​യെ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ്​ അദ്ദേഹം പരിഹസിച്ചത്​. 'ആയാ റാം ഗയാ റാം' എന്ന പ്രശസ്​ത വാക്യത്തോട്​ ഉപമിച്ചായിരുന്നു പരിഹാസം.

1967 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗയാ ലാൽ എന്ന സ്വതന്ത്ര എം.എൽ.എ ഒരു ദിവസത്തിൽ മൂന്നു പാർട്ടികൾ മാറിയത് ഒരു ചരിത്ര സംഭവമായിരുന്നു. രാഷ്ട്രീയ കുതിരകച്ചവടത്തിനും നിലപാടില്ലാതെ നേതാക്കൾ മറുകണ്ടം ചാടുന്നതിനും രാഷ്ട്രീയ നിരീക്ഷകർ നൽകിയ ഓമനപ്പേരായിരുന്നു "ആയാ റാം, ഗയാ റാം". ഇതി​െൻറ ചുവടുപിടിച്ച്​ കേരളത്തിൽ ഇനിമുതൽ ഇത്‌ "ആയാ ജോസ് , ഗയാ ജോസ്" എന്നറിയപ്പെടാനാണ് സാധ്യതയെന്ന്​ ശബരീനാഥ്​ ഫേസ്​ബുക്കിൽ കുറിച്ചു.

ശബരീനാഥൻ പങ്കുവെച്ച ഫേസ്​ബുക്ക്​ കുറിപ്പ്​

1967 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗയാ ലാൽ എന്ന സ്വതന്ത്ര എംഎൽഎ ഒരു ദിവസത്തിൽ മൂന്നു പാർട്ടികൾ മാറിയത് ഒരു ചരിത്ര സംഭവമായിരുന്നു. രാഷ്ട്രീയ കുതിരകച്ചവടത്തിനും നിലപാടില്ലാതെ നേതാക്കൾ മറുകണ്ടം ചാടുന്നതിനും രാഷ്ട്രീയ നിരീക്ഷകർ നൽകിയ ഓമനപ്പേര് "ആയാ റാം, ഗയാ റാം" എന്നായിരുന്നു.
കേരളത്തിൽ ഇനിമുതൽ ഇത്‌ "ആയാ ജോസ് , ഗയാ ജോസ്" എന്നറിയപ്പെടാനാണ് സാധ്യത.

1967 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗയാ ലാൽ എന്ന സ്വതന്ത്ര എംഎൽഎ ഒരു ദിവസത്തിൽ മൂന്നു പാർട്ടികൾ മാറിയത് ഒരു ചരിത്ര...

Posted by Sabarinadhan K S on Wednesday, 14 October 2020

Tags:    
News Summary - Sabarinadhan K S trolls jose k mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.