ശബരിമല പ്രതിഷേധം: രാഷ്ട്രീയ പാർട്ടികളെ തടയണമെന്ന ഹരജി മാറ്റി

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ പത്തനംതിട്ട എസ്.പി ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

ബി.ജെ.പി, കോൺഗ്രസ് പാർട്ടികളെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി. എസ് ശ്രീധരന്‍പിള്ള, നേതാക്കളായ കെ. സുരേന്ദ്രന്‍, എം. ടി രമേശ്, എ. എന്‍ രാധാകൃഷ്ണന്‍, പി. കെ കൃഷ്ണദാസ്, കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ. സുധാകരന്‍ എന്നിവരടക്കമുള്ളവരെ എതിർകക്ഷികളാക്കി തൃശൂര്‍ മാളയിലെ പൈതൃക സംരക്ഷണ സമിതി പ്രസിഡന്‍റായ കര്‍മചന്ദ്രനാണ് ഹരജി നല്‍കിയത്. ഇൗ പാർട്ടികളും നേതാക്കളും ശബരിമലയിൽ കലാപം അഴിച്ചിവിടുകയാണെന്ന് ഹരജിയിൽ പറയുന്നു.

Tags:    
News Summary - Sabarimla Protest Ban-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.