മണ്ഡലകാല പൂജകള്‍ക്ക് തുടക്കം

ശബരിമല: ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല പൂജകള്‍ തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തില്‍ ആരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ആയിരക്കണക്കിനു ഭക്തര്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്നാണ് നടതുറന്നത്. വെളുപ്പിനു നല്ല തിരക്കായിരുന്നെങ്കിലും ഉച്ചയോടെ തിരക്ക് കുറഞ്ഞു. പുതിയ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലിനു മുന്നിലെ മണി മുഴക്കിയതോടെ ശരണാരവങ്ങളുയര്‍ന്നു. നട തുറന്ന് അയ്യപ്പവിഗ്രഹത്തില്‍ അഷ്ടാഭിഷേകവും നെയ്യഭിഷേകവും നടത്തി. കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് മണ്ഡലപൂജ തുടങ്ങിയത്. ആദ്യ കളഭാഭിഷേകം കൊല്ലം അഞ്ചാലുംമൂട് മംഗലത്തു വീട്ടില്‍ മനോജിന്‍െറ വഴിപാടായിരുന്നു. ഉച്ചക്ക് 11.30ഓടെ കളഭാഭിഷേകവും വൈകുന്നേരം 6.30ന് പുഷ്പാഭിഷേകവും തുടര്‍ന്ന് ദീപാരാധനയും നടന്നു.

 

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.