ശബരിമല യുവതി പ്രവേശനം അടഞ്ഞ അധ്യായം -വെള്ളാപ്പള്ളി

ചേര്‍ത്തല: ശബരിമല യുവതി പ്രവേശനം അടഞ്ഞ അധ്യായമാണെന്നും ഇപ്പോള്‍ നടക്കുന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമങ്ങളാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആചാരങ്ങളല്ല അനാചാരങ്ങളാണ് മാറേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

ശബരിമലയില്‍ യുവതികൾ സംഘടിതമായി വരാൻ ശ്രമിക്കുന്നത്​ ശരിയല്ല. അവിടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. കുഴപ്പമുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നവരുടെ നീക്കങ്ങളാണ് തടയുന്നത്​. സ്ത്രീകളുടെ പേരില്‍ ഇപ്പോള്‍ എത്തുന്നത് യഥാര്‍ഥ ഭക്തരല്ല. തുല്യനീതിയിൽ അധിഷ്​ഠിതമായ സ്ത്രീപുരുഷ സമത്വമെന്ന വാദമാണ് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍ ഉയര്‍ത്തുന്നത്. അതിനർഥം ശബരിമല സ്​ത്രീ പ്രവേശനമല്ല. ഇത് നവോത്ഥാന പ്രസ്ഥാനത്തി​​െൻറ പ്രവര്‍ത്തനത്തിനു​ തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sabarimala women entry -Vellapally Nadesan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.