തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വർഗീയ പ്രചാരണം നടത്തിയതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പ ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല തീർഥാടനത്തെ അട്ടിമറിക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നു. മുഖ്യമന്ത്രി അതിനെ അവർണരും സവർണരും തമ്മിലുള്ള പോരാട്ടമാക്കി മാറ്റി. അവിശ്വസികളും വിശ്വാസികളും തമ്മിലുള്ള പോരാട്ടമാണിതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല സന്നിധാനം ആർ.എസ്.എസ് നിയന്ത്രണത്തിലായിരുന്നു. പൊലീസുകാർ നോക്ക് കുത്തിയായി. ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. ആർ.എസ്.എസിനെ വളർത്താൻ സി.പി.എം ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള അപഹാസ്യ കഥാപാത്രമായി മാറി. ശ്രീധരൻപിള്ള വച്ച കെണിയിൽ അദ്ദേഹം തന്നെയാണ് വീണത്. ആ കെണിയിൽ കോൺഗ്രസ് വീഴില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
നെയ്യാറ്റിൻകര സനൽ കുമാർ വധക്കേസിലെ പ്രതിയായ ഡി.വൈ.എസ്.പി.യെ സംരക്ഷിക്കുന്നത് സി.പി.എം ജില്ലാ നേതൃത്വമാണ്. പ്രതിയെ ഒളിവിൽ പാർപ്പിക്കുന്നത് പാർട്ടിയാണെന്ന് ആരോപണമുണ്ട്. കൊലപാതക കേസിലെ പ്രതികളെ പിടിക്കാൻ പൊലീസിന് സാധിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ. മുരളീധരന് നയിക്കുന്ന തിരുവനന്തപുരം മേഖല ജാഥ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.