Posted On
date_range Updated On
date_range ശബരിമലയിൽ പോകും, തീരുമാനം മാറ്റില്ല -രേഷ്മ
പാപ്പിനിശ്ശേരി: ശബരിമലയിൽ പോകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കണ്ണപുരം അയ്യാത്തെ സ്വദേശിയായ രേഷ്മ. മല ചവിട്ടുമെന്ന തീരുമാനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ നിരവധിപേർ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചിരുന്നു. ഇതോടെ എന്തുവില കൊടുത്തും ശബരിമലയിൽ പ്രവേശിക്കുമെന്ന തീരുമാനത്തിലാണ് രേഷ്മ. സഹായത്തിന് ഭര്‍ത്താവും മകളും ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു.
41 ദിവസത്തെ വ്രതമെടുത്താണ് രേഷ്മ മല ചവിട്ടാനൊരുങ്ങുന്നത്. സമീപവാസികളായ വേറെയും സ്ത്രീകൾ ഒപ്പമുണ്ടാകുമെന്നാണ് സൂചന. എന്നാൽ, അവർ ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. താമസിയാതെ അവരും രംഗത്തു വരുമെന്ന് രേഷ്മയുടെ ഭർത്താവ് നിശാന്ത് ബാബു പറഞ്ഞു.
സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ കണ്ണൂർ െപാലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.