Posted On
date_range Updated On
date_range ഞങ്ങളോട് എന്തിനീ ക്രൂരത: ഹരിതകർമസേനയുടെ മാലിന്യശേഖരത്തിൽ ചാക്കിൽ കെട്ടിയ പെരുമ്പാമ്പും
കൊയിലാണ്ടി: ഹരിത കര്‍മസേന ശേഖരിച്ച് റോഡരികില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ. കൊയിലാണ്ടി നഗരസഭ 20-ാം ഡിവിഷൻ മുത്താമ്പിയിൽ സൂക്ഷിച്ച മാലിന്യ ചാക്കുകള്‍ക്കിടയിലാണ് അജ്ഞാതർ പെരുമ്പാമ്പിനെ ചാക്കിലാക്കി വെച്ചു കടന്നുകളഞ്ഞത്.
ഹരിതകര്‍മസേനയുടെ വനിതാ വളണ്ടിയര്‍മാര്‍ മാലിന്യ കെട്ടുകളോടൊപ്പം ഈ ചാക്കും മുത്താമ്പിയിലെ എം.സി.എഫ് ബിന്നിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍ ചാക്ക് എടുത്തു അഴിച്ചു നോക്കിയപ്പോഴാണ് അതിനുള്ളില്‍ മറ്റൊരു ചാക്ക് കമ്പി കൊണ്ട് കെട്ടിയ നിലയില്‍ കാണുന്നത്. കമ്പിയുടെ കെട്ടഴിച്ചപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. സംഭവത്തെ കുറിച്ച് ശക്തമായ അന്വേഷണം നടത്തിവരുന്നതായി നഗരസഭ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.