ശബരിമല: ചെന്നിത്തല ഡൽഹിക്ക്​; പമ്പയിൽ നടക്കുന്ന സമരത്തിൽ ​​കെ. സുധാകരനും

തിരുവനന്തപുരം: ശബരിമല സ്​ത്രീ പ്രവേശന വിഷയം ഹൈകമാൻഡുമായി ചർച്ച ചെയ്യാൻ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല ഡൽഹിക്ക്​ പോകും. വിധിക്കുശേഷം കേരളത്തിലുണ്ടായ സാഹചര്യം​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അദ്ദേഹം ധരിപ്പിക്കും.

അതിനിടെ പമ്പയിൽ നടക്കുന്ന സമരത്തിൽ പങ്കാളികളാകാനും കോൺഗ്രസ്​ തീരുമാനിച്ചിട്ടുണ്ട്​. കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകര​​​െൻറ നേതൃത്വത്തിൽ നാളെ പമ്പയിൽ സമരം നടത്തും. ശബരിമല വിഷയത്തിൽ ബി.ജെ.പി നേട്ടം കൊയ്യാനുള്ള ശ്രമം തുടരവെയാണ്​ കോൺഗ്രസും വിഷയത്തിൽ സജീവമാകുന്നത്​.

ശബരിമല സംബന്ധിച്ച്​ സുപ്രീംകോടതി വിധി വന്നപ്പോൾത​ന്നെ ഇതിനെതിരെ റിവ്യൂ ഹരജി സമർപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ്​ നേതാക്കൾ ഉന്നയിച്ചിരുന്നു. അതിനു​ശേഷമാണ്​ പ്രത്യക്ഷസമരവുമായി ബി.ജെ.പി സജീവമായത്. ആ സാഹചര്യത്തിലാണ്​ ഹൈകമാൻഡി​​​െൻറ ഇടപെടൽകൂടി ഇൗ വിഷയത്തിലുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ചെന്നിത്തല ഡൽഹിക്ക്​ പോകുന്നത്​.

Tags:    
News Summary - Sabarimala Women Entry Ramesh Chennithala K Sudhakaran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.