Posted On
date_range Updated On
date_range ശബരിമല: ഹോട്ടലുകളും പ്രസാദ കൗണ്ടറുകളും അടയ്ക്കാൻ നിർദേശമില്ല -ഡി.ജി.പി
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി 11ന് അടയ്ക്കണമെന്ന തരത്തിലുള്ള നിയന്ത്രണം പൊലീസ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ക്ഷേത്രനട അടച്ച ശേഷം കടകൾ തുറന്നു പ്രവർത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ദേവസ്വം അധികൃതർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.
എന്നാൽ, നിർദേശം നടപ്പാക്കാനാകില്ലെന്ന് ദേവസ്വം അധികൃതർ പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഡി.ജി.പി വാർത്തക്കുറിപ്പിലൂടെ വിശദീകരണം നടത്തിയത്. ഇതുസംബന്ധിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഡി.ജി.പിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് വൈകീട്ട് ആറു മണിയോടെ ഇത്തരത്തിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ഡി.ജി.പി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.