Posted On
date_range Updated On
date_range ദർശനം ആവശ്യപ്പെട്ട് ഇന്ന് യുവതികളാരും സമീപിച്ചിട്ടില്ലെന്ന് കലക്ടർ
പത്തനംതിട്ട: ശബരിമല ദർശനം ആവശ്യപ്പെട്ട് ഇന്ന് യുവതികളാരും സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ്. യുവതികൾ ആരെങ്കിലും സമീപിച്ചാൽ അക്കാര്യം അപ്പോൾ പരിശോധിക്കുമെന്നും ജില്ലാ കല്കടർ അറിയിച്ചു. അതേ സമയം, യുവതികൾ ഇന്നും ശബരിമലയിൽ എത്താനുള്ള സാധ്യതയുണ്ടെന്നെ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
13 യുവതികളടങ്ങിയ സംഘം ഇന്ന് പമ്പയിലെത്തുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ, ഇത്തരം വാർത്തകൾ െപാലീസ് നിഷേധിച്ചു. നിരോധഞാജ്ഞ നില നിൽക്കുന്ന ശബരിമലയിൽ പൊലീസ് സുരക്ഷ കൂടുതൽ ശക്തമാക്കി. ഏകദേശം 2500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. സന്നിധാനത്തേക്കുള്ള കാനന പാതയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലക്കലിൽ നിന്ന് വാഹനങ്ങൾ കർശനമായ പരിശോധനക്ക് ശേഷമാണ് പമ്പയിലേക്ക് കടത്തി വിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.