മതങ്ങളിൽ വേർതിരിവുണ്ടാക്കാൻ സി.പി.എം ശ്രമമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: മതങ്ങളിൽ വേർതിരിവുണ്ടാക്കാൻ സി.പി.എം ശ്രമമെന്ന് കോൺഗ്രസ് പ്രചാരണ വിഭാഗം കൺവീനർ കെ. മുരളീധരൻ എ ം.എൽ.എ. ആചാരവും അനാചരവും രണ്ടാണ്. അനാചാരത്തിനെതിരായ സമരത്തെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പടുത്തേണ്ട. വിശ്വാസികൾ ആർ.എസ്.എസ് അല്ല. ഏക സിവിൽ കോഡ് കൊണ്ടു വരാനാണ് ആർ.എസ്.എസിന്‍റെ ശ്രമം. ശാബാനു വിവാദത്തിൽ ഭൂരിപക്ഷ വർഗീയത ഇളക്കിവിട്ട് വോട്ട് നേടിയ പാർട്ടിയാണ് സി.പി.എം എന്നും മുരളീധരൻ വ്യക്തമാക്കി.

ചെയ്ത തെറ്റ് മൂടിവെക്കാൻ സി.പി.എം ശ്രമിക്കുന്നു. കോൺഗ്രസ്-ബി.ജെ.പി ബന്ധം ആരോപിക്കുന്നത് ഇതിന് വേണ്ടിയാണ്. ചെന്നിത്തല പറഞ്ഞത് പാർട്ടി നയമാണ്. 1996ൽ സമർപ്പിച്ച സത്യവാങ്മൂലമാണ് ശബരിമല വിഷയത്തിൽ ‍യു.ഡി.എഫ് നയം. സുപ്രീംകോടതി വിധി ഇടത് സർക്കാർ ആഗ്രഹിച്ചതാണ്. നവോഥാനവും കോടതി വിധിയും തമ്മിൽ ബന്ധമില്ല. നവോഥാന കാലത്തെ കുറിച്ച് കോൺഗ്രസിനെ ഉപദേശിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അർഹതയില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

സ്ത്രീകൾ കയറില്ലെന്ന് പറയുമ്പോൾ അവരെ ക്ഷേത്രത്തിൽ കയറ്റാൻ പിണറായിക്ക് എന്താണ് ധൃതിയെന്നും മുരളീധരൻ ചോദിച്ചു. തെറ്റ് തിരുത്തിയില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടി വരും. ശബരിമല വിഷയത്തിൽ കേന്ദ്രത്തിന് ഓർഡിനൻസ് കൊണ്ടു വരാം. ബി.ജെ.പിയുടേത് കള്ളകളിയാണ്. ഭക്തരുടെ സമരത്തിനൊപ്പമാണ് കോൺഗ്രസ് നിൽകുന്നത്. വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും കൂട്ടുപ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.

നടനും സി.പി.എം എം.എൽ.എയുമായ മുകേഷിനെതിരായ മീ ടൂ കാമ്പയിൻ വെളിപ്പെടുത്തൽ വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. എ.കെ ബാലനെ സ്ഥിരം അന്വേഷണ കമീഷനായി സി.പി.എമ്മിന് നിയോഗിക്കേണ്ടി വരുമെന്ന് മുരളീധരൻ പറഞ്ഞു.

Tags:    
News Summary - Sabarimala Women Entry K Muralidharan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.