മഞ്​ജു മല കയറാതെ മടങ്ങി; ശബരിമലയിൽ എത്തുമെന്ന് വിശദീകരണം

ശ​ബ​രി​മ​ല: തു​ലാ​മാ​സ പൂ​ജ​യു​ടെ നാ​ലാം​ദി​വ​സ​വും അ​യ്യ​പ്പ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന്​ യു​വ​തി​യെ​ത്തി. ഇ​തോ​ടെ പ​മ്പ​യും സ​ന്നി​ധാ​ന​വും വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യെ​ങ്കി​ലും വൈ​കീ​േ​ട്ടാ​ടെ അ​വ​ർ പി​ന്തി​രി​ഞ്ഞു. ശ​നി​യാ​ഴ്​​ച രാ​വി​ലെ 11മ​ണി​യോ​ടെ​യാ​ണ്​ കൊ​ല്ലം ചാ​ത്ത​ന്നൂ​ർ മ​ല​യേ​റ്റി​കോ​ണം സ്വ​ദേ​ശി​യും ദ​ലി​ത്​ മ​ഹി​ള ഫെ​ഡ​റേ​ഷ​ൻ നേ​താ​വു​മാ​യ മ​ഞ്​​ജു (43) ​സ​ന്നി​ധാ​ന​ത്തേ​ക്ക്​ പോ​കാ​ൻ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ പ​മ്പ പൊ​ലീ​സ് ​സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. മ​ല​ക​യ​റു​മെ​ന്ന നി​ല​പാ​ടി​ൽ അ​വ​ർ ഉ​റ​ച്ചു​നി​ന്നെ​ങ്കി​ലും വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​യോ​ടെ, സ​മ​യം വൈ​കി​യ​തും ക​ന​ത്ത​മ​ഴ​യും കാ​ര​ണം സ​ന്നി​ധാ​ന​ത്തേ​ക്കു​പോ​കാ​ൻ സു​ര​ക്ഷ​യൊ​രു​ക്കാ​നാ​വി​ല്ലെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ 6.30ഒാ​ടെ യു​വ​തി ത​​​െൻറ ഉ​ദ്യ​മ​ത്തി​ൽ​നി​ന്ന്​ പി​ന്തി​രി​ഞ്ഞു.

ഇ​തി​നി​ടെ, ദ​ർ​ശ​ന​ത്തി​ന്​ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ 52കാ​രി​യാ​യ ത്രി​ശ്ശി​നാ​പ്പ​ള്ളി സ്വ​ദേ​ശി​നി, യു​വ​തി​യാ​ണെ​ന്ന സം​ശ​യം ഉ​യ​ർ​ത്തി​യും സ​ന്നി​ധാ​ന​ത്ത് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട്​ പ്രാ​യം ഉ​റ​പ്പി​ച്ച്​ ഇ​വ​രെ ദ​ർ​ശ​ന​ത്തി​ന്​ അ​നു​വ​ദി​ച്ചു. യു​വ​തി എ​ത്തി​യെ​ന്ന​റി​ഞ്ഞ​തോ​ടെ പ​മ്പ​മു​ത​ൽ സ​ന്നി​ധാ​നം​വ​രെ വ​ഴി​യി​ൽ അ​വി​ട​വി​െ​ട കു​ത്തി​യി​രു​ന്ന്​ തീ​ർ​ഥാ​ട​ക​ർ നാ​മ​ജ​പ പ്ര​തി​ഷ​ധ ധ​ർ​ണ​യും തു​ട​ങ്ങി​യി​രു​ന്നു. മ​ഞ്​​ജുവി​​​െൻറ പേ​രി​ൽ 15ഒാ​ളം ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ടെ​ന്ന​തും ദ​ലി​ത്​ ആ​ക്​​ടി​വി​സ്​​റ്റ്​ എ​ന്ന ലേ​ബ​ലു​ള്ള​തും ക​ണ​ക്കി​ലെ​ടു​ത്ത്​ ​മ​ല​ക​യ​റാ​ൻ അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു പൊ​ലീ​സി​േ​ൻ​റ​ത്. തീ​രു​മാ​നം ഞാ​യ​റാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്​​തു.

മഞ്​ജു മുമ്പ്​ യു.ഡി.എഫ് സ്ഥാനാർഥി
ശ​ബ​രി​മ​ല: ശ​നി​യാ​ഴ്​​ച സ​ന്നി​ധാ​ന​ത്തേ​ക്ക്​ പോ​കാ​ൻ അ​നു​മ​തി തേ​ടി​യെ​ത്തി​യ ദ​ലി​ത്​ ആ​ക്​​ടി​വി​സ്​​റ്റാ​യ മ​ഞ്​​ജു​വി​ന്​ കൊ​ല്ലം ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ​െത​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ച​രി​ത്ര​വു​മു​ണ്ട്. ഇ​വ​ർ പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്​ സി.​പി.​എ​മ്മി​ലൂ​ടെ​യാ​ണ്. ഡി.​വൈ.​എ​ഫ്.​െ​എ ചാ​ത്ത​ന്നൂ​ർ വി​ല്ലേ​ജ്​ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. പി​ന്നീ​ട്​ സി.​എം.​പി​യി​ലും അ​വി​ടെ​നി​ന്ന്​ ദ​ലി​ത്​ സം​ഘ​ട​ന​യി​ലേ​ക്കും മാ​റി. പി. ​രാ​മ​ഭ​ദ്ര​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദ​ലി​ത്​ ഫെ​ഡ​റേ​ഷ​ൻ (കെ.​ഡി.​എ​ഫ്) മ​ഹി​ള വി​ഭാ​ഗ​ത്തി​​​െൻറ സം​സ്ഥാ​ന നേ​താ​വാ​ണി​പ്പോ​ൾ.

തുലാം മാസ പൂജക്കായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് യുവതികൾ ശബരിമല കയറാൻ എത്തിയത്. ആദ്യ ദിവസം ആന്ധ്രാ ഗോദാവരി സ്വദേശി മാധവിയും കുടുംബവും ശ്രമം നടത്തിയിരുന്നു. എന്നാൽ, പൊലീസ് സുരക്ഷയിൽ പമ്പയിൽ നിന്ന് 100 മീറ്റർ മാത്രം മലകയറിയ മാധവി പ്രതിഷേധത്തെ തുടർന്നു മടങ്ങിയിരുന്നു.

രണ്ടാം ദിവസം ജോലിയുടെ ഭാഗമായി മാധ്യമപ്രവർത്തകയും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറുമായ സുഹാസിനി രാജ് സന്നിധാനത്തെത്താൻ ശ്രമിച്ചു. പൊലീസ് സുരക്ഷയിൽ മരക്കൂട്ടം വരെ എത്തിയെങ്കിലും കടുത്ത എതിർപ്പിനം തുടർന്ന് പിന്മാറി.

മൂന്നാം ദിവസം രാവിലെയാണ് ആക്ടിവിസ്റ്റും എറണാകുളം സ്വദേശിയുമായ രഹ്ന ഫാത്തിമയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിത ജക്കലും പൊലീസ് സുരക്ഷയിൽ നടപ്പന്തലിൽ എത്തിയത്. അവിടെ, ഭക്തരും തന്ത്രിയുടെ നേതൃത്വത്തിൽ പരികർമികളും ശരണം വിളിച്ച് പ്രതിഷേധിച്ചതോടെ 18ാം പടി കയറി സന്നിധാനത്ത് എത്താൻ സാധിക്കാതെ ഇരുവരും മലയിറങ്ങി.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും 46കാരിയുമായ മേരി സ്വീറ്റിയാണ് പൊലീസ് സുരക്ഷയില്ലാതെ മലകയറാൻ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി.

Tags:    
News Summary - Sabarimala women entry Dalit Activist Manju -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.