തൃപ്​തിയുടെ വരവിന്​ പിന്നിൽ ഗൂഢാലോചന - കടകംപള്ളി സുരേന്ദ്രൻ

കൊച്ചി: ശബരിമല സന്ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ്​ നേതാവ്​ തൃപ്​തി ദേശായിയും സംഘവും എത്തിയതിന്​ പിന്നിൽ ഗൂഢാല ോചനയുണ്ടെന്ന്​ സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ സമാധാനപരമായ തീർത്ഥാടന കാ ലത്തെ അലങ്കോലപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കും ആർ.എസ്.എസിനും ഭൂരി പക്ഷമുള്ള മഹാരാഷ്​ട്രയിലെ പൂനെയിൽ നിന്നാണ്​ ​ തൃപ്​തിയും സംഘവും എത്തിയത്​. മറ്റു മാധ്യമങ്ങളോ പൊലീസോ അറിയാതെ പുലർച്ചെ അഞ്ചു മണിക്ക്​ അവർ നെടുമ്പാശ്ശേരിയിലെത്തിയ വിവരം ഒരു മാധ്യമം മാത്രമാണ്​ വാർത്ത നൽകിയത്​. തൃപ്​തിയും സംഘവും കോട്ടയം വഴി ശബരിമലയിലേക്ക്​ പോകുന്നുവെന്ന്​ പറയുകയും പിന്നീട്​ കൊച്ചി കമീഷണർ ഓഫീസിലെത്തുകയും ചെയ്​തതിൽ ഗൂഢാലോചനയുണ്ട്​. ഇതേസമയം ആർ.എസ്​.എസ്​ പ്രവർത്തകർ സംഘടിച്ചതിലും ബിന്ദു അമ്മിണിക്ക്​ നേരെ മുളക്​പൊടി സ്​പ്രേ അക്രമം നടത്തിയതിന്​ പിന്നിലും കൃത്യമായ തിരക്കഥയും അജണ്ടയുമുണ്ടെന്നും കടകംപള്ളി ആരോപിച്ചു.

സംസ്ഥാനത്ത്​ വളരെ നന്നായി നടക്കുന്ന തീർത്ഥാടന കാലത്തെ സമാധാന അന്തരീക്ഷം തകർക്കാനും സർക്കാറിനെ അധിക്ഷേപിക്കാനുമുള്ള ​ശ്രമമാണ്​ നടക്കുന്നത്​. ഭരണഘടനാ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്ന സർക്കാർ 2018ലെ വിധിയെ മാനിച്ച്​ സ്​ത്രീ​ പ്രവേശനത്തിന്​ മുൻകൈയെടുത്തതാണ്. എന്നാൽ 2019 ലെ വിധിയിൽ അവ്യക്തതയുണ്ടെന്ന് നിയമജ്ഞരുടെ കൂടി അഭിപ്രായമാണ്.അത് മാറണമെന്നത് സർക്കാർ നിലപാടാണ്. അത് മാറിയിട്ടില്ല. സർക്കാരിനെ സംബന്ധിച്ച്, ഇതൊരു ക്രമസമാധാന പ്രശ്നമാക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെന്ന് മനസിലാക്കുന്നു. ശബരിമലയിൽ 2015-16 കാലത്തെ വെല്ലുന്ന തരത്തിൽ തീർത്ഥാടക പ്രവാഹമാണ് ഇത്തവണ ഉണ്ടായത്. അവിടെ അസ്വസ്ഥത ഉണ്ടാക്കാൻ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളാണ് പിന്നിലെന്നും മന്ത്രി പറഞ്ഞു.

സ്​ത്രീകൾക്ക്​ നേരെ അതിക്രമം നടത്തിയതിലും ഗൂഢാലോചനയുണ്ട്​. ​എറണാകുളത്തെ ബി.ജെ.പി നേതാവി​​െൻറ നേതൃത്വത്തിലാണ്​ സ്​ത്രീക്കെതിരെ അതിക്രമം നടന്നത്​. തീർത്ഥാടനം അല​ങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്​ സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Sabarimala women entry - Conspiracy behind Tripti desai's visit -Kadakampally Surendran - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.