ശബരിമലയിൽ 36കാരി ദർശനം നടത്തിയെന്ന് ഫേസ്ബുക്ക് കൂട്ടായ്മ

തൃശൂർ: ശബരിമലയിൽ വീണ്ടും യുവതീപ്രവേശം നടന്നതായി അവകാശവാദം. കൊല്ലം സ്വദേശി 36 വയസുള്ള ദലിത് യുവതിയാണ് ചൊവ്വാ ഴ്ച പുലർച്ചെ 7.30ഓടെ സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങിയതായി പറയുന്നത്. പൊലീസിന്‍റെ സഹായം തേടാതെയാണ് ഇവർ ദർശന ം നടത്തിയതെന്നാണ് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മ അറിയിച്ചത്.

യുവതി ഇരുമുട്ടിക്കെട്ടുമായി 18ാം പടി കയറിയാണ് അയ്യപ്പദർശനം നടത്തിയത്. ഏകദേശം രണ്ടര മണിക്കൂറോളം സന്നിധാനത്തും അനുബന്ധ ക്ഷേത്രങ്ങളിലുമായി ചെലവഴിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. രണ്ട് ആൺസുഹൃത്തുക്കൾ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇവർ ദൃശ്യങ്ങൾ പുറത്തുവിട്ട് വാർത്താസമ്മേളനം നടത്തുമെന്നാണ് വിവരം. അയ്യപ്പവിശ്വാസിയായ യുവതി ഭക്തർ ശബരിമലയിൽ ആചാരപ്രകാരം അനുഷ്ഠിക്കേണ്ട എല്ലാ കാര്യങ്ങളും ചെയ്താണ് മടങ്ങിയത്. 41 ദിവസത്തെ വ്രതം അനുഷ്ഠിച്ചാണ് ഇവർ മല കയറിയിട്ടുള്ളതെന്നും കൂട്ടായ്മ അവകാശപ്പെടുന്നു.

ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ തിരിച്ച് പമ്പയിലെത്തി. ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിച്ചിരിക്കുന്നു എന്നാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ അവകാശപ്പെടുന്നത്. ചൊവ്വാഴ്ച 6.30 മുതൽ 8 മണി വരെയുള്ള സന്നിധാനത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ യുവതീപ്രവേശനം നടന്നോ എന്നറിയാൻ അധികൃതർക്ക് പ്രയാസമുണ്ടാകില്ലെന്നും ഇവർ വെല്ലുവിളിക്കുന്നു.

Full View
Tags:    
News Summary - Sabarimala Women Entry Again-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.