ശബരിമല: വിധി വന്നാൽ എല്ലാ വിഭാഗങ്ങളുമായി ചർച്ച ചെയ്​തുള്ള സമീപനമാകും സ്വീകരിക്കുക -മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്ര​േവശനം സംബന്ധിച്ച റിവ്യൂ ഹരജിയിൽ സുപ്രീംകോടതി വിധി വരികയാണെങ്കിൽ ആ ഘട്ടത്തിൽ കൂടിയാലോചിച്ച്​ തീരുമാനമെടുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ​ സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചു. പിന്നീട്​ അത്​ റിവ്യൂ നടത്താൻ തീരുമാനിച്ചു.

ശബരിമലയിൽ ഉത്സവം നടക്കുകയാണ്​. അവിടെ ഇപ്പോൾ എന്തെങ്കിലും പ്രശ്​നം ഉണ്ടായോ. സുപ്രീംകോടതി റിവ്യൂ വിധി വര​െട്ട. ശബരിമല വിഷയം എടുത്താൽ നല്ല വോട്ട്​ കിട്ടുമെന്ന്​ കരുതിയാണ്​ യു.ഡി.എഫിലെ ചിലർ ഇപ്പോൾ ആ വിഷയവുമായി വീണ്ടും വരുന്നത്​.

വിധി വന്നാൽ എല്ലാ വിഭാഗങ്ങളുമായി ചർച്ച ചെയ്​തുള്ള സമീപനമാകും സ്വീകരിക്കുക. ഇത്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനുള്ള ആയുധമായെടുത്താണ്​ യു.ഡി.എഫ്​ നീങ്ങുന്നത്​. അതിനുപിന്നാലെ തങ്ങൾ പോകുന്നില്ല. തെറ്റായ പ്രചാരണമാണ്​ നടത്തുന്നത്​. വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ല. സുപ്രീംകോടതിയുടെ റിവ്യുവി​െൻറ ഭാഗമായി എന്തെങ്കിലും വിധി വന്നാൽ അപ്പോൾ​ ചർച്ച ചെയ്യാം.

ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരുമെന്ന്​ മുമ്പും പലരും പറഞ്ഞതാണ്​. അവർ എന്തേ നിയമം കൊണ്ടുവരാത്തത്​. ശബരിമലയെ വീണ്ടും തെരഞ്ഞെടുപ്പ്​ വിഷയമാക്കാനാണ്​ ശ്രമം. അത്​ ഏശുന്നില്ല. ത​േദ്ദശ​െതരഞ്ഞെടുപ്പിലും ഇത്തരം പ്രചാരണം നടത്താൻ നോക്കി. അത്​ വിജയിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Sabarimala: When the verdict comes, it will be a discussion approach with all parties - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.