ശബരിമലയിൽ പൊലീസ്​ കാഴ്​ചക്കാരാവരുത്​ -വി.എസ്​

തിരുവനന്തപുരം: ശബരിമലയിൽ പൊലീസ്​ കാഴ്​ചക്കാരാവരുതെന്ന്​ ഭരണ പരിഷ്​കാര കമീഷൻ അധ്യക്ഷൻ വി.എസ്​. അച്യുതാനന്ദ ൻ. ക്രമസമാധാന പ്രശ്​നങ്ങൾ ഉണ്ടാവുമ്പോൾ പൊലീസ്​ ഇടപെടണം. മല കയറാ​െനത്തിയ യുവതികളുടെ വീട്ടിൽ അതിക്രമം കാണിക് കുന്ന ഗുണ്ടകളെ അറസ്​റ്റ്​ ചെയ്യണമെന്നും വി.എസ്​ അഭിപ്രായപ്പെട്ടു.

ശബരിമല ദർശനത്തിനെത്തിയ യുവതികൾ​െക്കല്ലാം ശക്തമായ പ്രതിഷേധത്തെ തുടർന്ന്​ തിരിച്ചിറങ്ങേണ്ടി വന്നിരുന്നു. മനിതി സംഘത്തിന്​ പിന്നാലെ ശബരിമല കയറിയ കോഴിക്കോട്​ സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുർഗ്ഗ എന്നീ യുവതികളും പ്രതിഷേധത്തെ തുടർന്ന്​ മടങ്ങിയിരുന്നു.

ശബരിമല ദർശനത്തിന്​ എത്തിയ തന്നെയും കനക ദുർഗയേയ​ും പൊലീസ്​ നിർബന്ധിച്ച്​ തിരിച്ച്​ ഇറക്കുകയായിരുന്നെന്നും പൊലീസും പ്രതിഷേധക്കാരും ഒത്തുകളിക്കുകയാണെന്നും ബിന്ദു ആരോപിച്ചിരുന്നു.

Tags:    
News Summary - sabarimala; VS achudanandan hit police -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.