ശബരിമല ദർശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അയ്യപ്പ സേവാസമാജം ഹൈകോടതിയിൽ

കൊച്ചി: മിഥുനമാസ പൂജയും ഉൽസവവും നടക്കുന്ന വേളയിൽ ശബരിമല ദർശനത്തിന് വിശ്വാസികളെ അനുവദിക്കാനുള്ള സർക്കാറിന്‍റെയും ദേവസ്വം ബോർഡിന്‍റെയും തീരുമാനത്തിനെതിരെ അയ്യപ്പ സേവാസമാജം. സർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പ സേവാ സമാജം ഹൈകോടതിയിൽ ഹരജി നൽകി. 

കോവിഡ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ശബരിമല പ്രവേശനം അനുവദിക്കരുത്. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. വിഷയത്തിൽ കോടതി ഇടപ്പെട്ട് അടിയന്തര സ്റ്റേ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. 

കൂട്ടത്തോടെ വിശ്വാസികളെ ശബരിമലയിലേക്ക് പ്രവേശിപ്പിച്ചാൽ അത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ലോക്ഡൗണിന് ഇളവ് അനുവദിച്ചെങ്കിലും കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ശരിയായ തീരുമാനമല്ല സർക്കാറിന്‍റേത്. സർക്കാർ നീക്കത്തെ ഹൈകോടതി ചെറുക്കണമെന്നും ഹരജിയിൽ പറയുന്നു. 

ശബരിമല വിഷയം ചർച്ച ചെയ്യാനായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഓഫീസില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്. യോഗത്തിൽ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ. വാസുവും പങ്കെടുക്കും. ഈ സാഹചര്യത്തിൽ ദർശനത്തിനുള്ള വെർച്ചൽ ക്യൂ ബുക്കിങ് ആരംഭിച്ചിരുന്നില്ല. 
 

Tags:    
News Summary - Sabarimala Visit Ayyappa Seva Samagam High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.