Posted On
date_range Updated On
date_range ശബരിമല: വിധിയിൽ വ്യക്തത വരുത്തണമെന്ന് സർക്കാറിനോട് സി.പി.എം
തിരുവനന്തപുരം: പൊലീസ് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുംകൊണ്ട് ശബരിമല പ്ര വേശനത്തിന് വരുന്ന സ്ത്രീകൾക്ക് മാത്രം സംരക്ഷണം നൽകിയാൽ മതിയെന്ന് സി.പി.എം സംസ് ഥാന സെക്രേട്ടറിയറ്റിൽ ധാരണ. സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018ലെ സുപ്രീംകോട തി വിധിക്ക് പുതിയ വിധിയുടെ സാഹചര്യത്തിൽ ഇനി നിയമസാധുത ഉണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.
വിധിയുടെ പശ്ചാത്തലം മുഖ്യമന്ത്രി വിശദീകരിച്ച ശേഷമാണ് ഇൗ നിലപാടിലേെക്കത്തിയത്. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള തർക്കത്തിൽ സർക്കാർ പങ്കാളിയാവില്ല. തീർഥാടന കാലത്ത് ക്രമസമാധാനപ്രശ്നം ഉണ്ടായാൽ പരിഹരിക്കാൻ ഇടപെടും.ലിംഗസമത്വത്തിെൻറ അടിസ്ഥാനത്തിൽ ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാൻ അവകാശമുണ്ടെന്ന് തന്നെയാണ് സി.പി.എം, എൽ.ഡി.എഫ് സർക്കാർ നിലപാട്. പക്ഷേ, വിധിയിലെ ആശയക്കുഴപ്പം മാറ്റിയശേഷം സർക്കാർ നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ധാരണയുണ്ടായത്. വിശാല ബെഞ്ചിെൻറ പരിഗണനയെക്കൂടി ആശ്രയിച്ചാണ് 2018ലെ വിധിയുടെ നിലനിൽപ്.
വിശാല ബെഞ്ചിെൻറ രൂപവത്കരണം സുപ്രീംകോടതി സ്വമേധയാ അല്ല െചയ്തത്. സ്ത്രീ പ്രവേശന വിധിെക്കതിരായ റിട്ട് ഹരജിയും പുനഃപരിശോധന ഹരജികളും കൂടി പരിഗണിച്ചായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 2018ലെ വിധി നിലനിൽക്കുന്നുവെങ്കിൽ വിശാല ബെഞ്ചിെൻറ പരിഗണനക്ക് വിടാമെന്ന് കോടതി ഭൂരിപക്ഷ വിധിയിൽ തീരുമാനിച്ചത് എന്തിനെന്ന സംശയം പലരും യോഗത്തിൽ ഉന്നയിച്ചു. ഇൗ സാഹചര്യത്തിലാണ് വിധിയിൽ വ്യക്തത വേണമെന്ന നിലപാടിലേക്ക് സർക്കാറും സി.പി.എമ്മും എത്തിയത്. എന്നാൽ വ്യക്തത വരുത്താൻ സർക്കാർ മുൻകൈയെടുത്ത് സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്നാണ് ധാരണ. സർക്കാർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലല്ല ഇൗ കേസ് ഫയൽ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.