​ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കണം -യെച്ചൂരി

കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സംസ്​ഥാന സർക്കാറിന്​ മുന്നിൽ മറ്റ്​ പോംവഴികളില്ലെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ‘അയോധ്യ, ശബരിമല വിധികളും ഭരണഘടനയും’ വിഷയത്തിൽ ഇ.എം.എസ്​ പഠനകേന്ദ്രം തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം മത, ജാതി, വർഗ, ലിംഗ ഭേദമെന്യേ എല്ലാവർക്കും ലഭിക്കണമെന്നാണ്​ സി.പി.എം നിലപാട്​. ഭരണഘടനബാധ്യത നിറവേറ്റാൻ സർക്കാറിന്​ ഉത്തരവാദിത്തമുണ്ട്​. കോൺഗ്രസ്​ വോട്ട്​രാഷ്​ട്രീയം മുന്നിൽ കണ്ടാണ്​ വിഷയത്തിൽ മലക്കംമറിഞ്ഞത്​. വിധി പുനഃപരിശോധിക്കു​േമ്പാൾ സാ​ങ്കേതികത്വം മാത്രമാണ്​ പരിഗണിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

Tags:    
News Summary - Sabarimala Verdict Sitaram, Yechury -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.