Posted On
date_range Updated On
date_range ശബരിമല: ലിംഗതുല്യത എന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഡി. രാജ
ന്യൂഡൽഹി: ശബരിമല വിഷയത്തില്‍ ആചാരങ്ങളുടെ പേരില്‍ വര്‍ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ലിംഗ തുല്യതയെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഡി. രാജ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കായി കാക്കുന്നു. എന്നാല്‍, നയം മാറ്റിയിട്ടില്ലെന്നും രാജ പറഞ്ഞു.
സി.പി.ഐയുടെ മൂന്നു മന്ത്രിമാരെ മല്‍സര രംഗത്തുനിന്നും ഒഴിവാക്കുന്ന കാര്യത്തിൽ വിജയസാധ്യത പരിശോധിച്ച് കേരളാ നേതൃത്വം തീരുമാനമെടുക്കും. സ്വര്‍ണക്കടത്ത് കേസും വിവാദങ്ങളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് രാജ ചൂണ്ടിക്കാട്ടി.
ബി.ജെ.പി സ്വാധീനമുറപ്പിക്കുന്നതില്‍ ജാഗ്രത വേണമെന്നും ഡി. രാജ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.