Posted On
date_range Updated On
date_range ശബരി സ്പെഷൽ വന്ദേഭാരത് സർവിസ് തുടങ്ങി
പാലക്കാട്: ശബരിമല തീർഥാടകരുടെ തിരക്ക് മുൻനിർത്തി അനുവദിച്ച ചെന്നൈ-കോട്ടയം ശബരി സ്പെഷൽ വന്ദേഭാരത് സർവിസ് തുടങ്ങി. ഡിസംബർ 15, 17, 22, 24 തീയതികളിൽ ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും, ഡിസംബർ 16,18, 23, 25 തീയതികളിൽ കോട്ടയത്തു നിന്ന് ചെന്നൈയിലേക്കുമാണ് സർവിസ്.
രാവിലെ 4.30ന് ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് വൈകീട്ട് 4.15ന് കോട്ടയത്ത് എത്തും. രാവിലെ 4.40ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15ന് ചെന്നൈയിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.