രാത്രി പൂജക്ക്​ ശേഷം അന്നദാനം മണ്ഡപം അടക്കണം; കർശന സുരക്ഷയുമായി പൊലീസ്​

സന്നിധാനം: ശബരിമല ക്ഷേത്രനട ഇന്ന്​ തുറക്കാനിരിക്കെ സന്നിധാനത്ത്​ കർശന നിയന്ത്രണങ്ങളുമായി പൊലീസ്​. രാത്രി പൂജക്ക്​ ശേഷം 11 മണിയോടെ അന്നദാന മണ്ഡപം അടക്കണമെന്ന്​ ദേവസ്വം ബോർഡിന്​ പൊലീസ്​ നിർദേശം നൽകി. 10 മണിക്ക്​ ശേഷം കടകൾ അടച്ചുവെന്ന്​ ഉറപ്പ്​ വരുത്തണം​. അപ്പം അരവണ കൗണ്ടറുകൾ രാത്രി അടക്കണമെന്നും​ നിർദേശമുണ്ട്​.

അതേസമയം, ഇതുമായി ബന്ധപ്പെട്ട്​ ദേവസ്വം ബോർഡിൽ നിന്ന്​ ഒൗദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചി​ട്ടില്ലെന്ന്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ അറിയിച്ചു. മുമ്പ്​ ദേവസ്വം ബോർഡിന്​ കീഴിലുള്ള അപ്പം അരവണ കൗണ്ടറുകൾ 24 മണിക്കൂറും
പ്രവർത്തിച്ചിരുന്നു.

നേരത്തെ, തുലമാസ പൂജക്കായും ചിത്തിര ആട്ടവിശേ​ഷത്തിനായും ശബരിമല നട തുറന്നപ്പോൾ സംഘർഷമുണ്ടായിരുന്നു. ഇത്​ കൂടി കണക്കിലെടുത്താണ്​ സന്നിധാനത്ത്​ കർശന സുരക്ഷയൊരുക്കാൻ പൊലീസ്​ തീരുമാനിച്ചത്​.

Tags:    
News Summary - Sabarimala security-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.