ശബരിമല: രാഹുൽ ഗാന്ധിയുടെ നിലപാട്​ ആശയക്കുഴപ്പം ഉണ്ടാക്കില്ല- ചെന്നിത്തല

തിരുവനന്തപുരം: ശബരിമലരാഹുൽ ഗാന്ധിയുടെ അഭിപ്രായം ആശയക്കുഴപ്പുണ്ടാക്കേണ്ട കാര്യമില്ലെന്ന്​ രമേശ്​ ചെന്നിത്തല. എ.ഐ.സി.സി യുടെ നിലപാട് കേരള നിലപാടിനൊപ്പമാണ്​. രാഹുൽ ഗാന്ധിയുടെത് വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. എല്ലാ അഭിപ്രായങ്ങളെയും കോൺഗ്രസ് ഉൾകൊള്ളാറുണ്ട്. രാഹുൽ ഗാന്ധിയുടെ അനുവാദത്തോടെയാണ് കേരളം നിലപാടെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധി ജനാധിപത്യവാദിയാണ്. വ്യത്യസ്ത അഭിപ്രായങ്ങളെ അടിച്ചമർത്താനാണ് സി.പി.എം ശ്രമം. കോൺഗ്രസിനും യുഡിഎഫിനും ഒരേ സമീപനം. ശബരിമല വിഷയത്തിൽ നിയമ നിർമാണത്തിന് മുതിരാതെ കലാപം അഴിച്ചുവിടാനാണ് അമിത് ഷാ ശ്രമിക്കുന്നത്. പരിഹാരത്തിന് ശ്രമിക്കാതെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ പുകഴ്ത്തിയതിൽ സന്തോഷമുണ്ട്​. ദക്ഷിണേന്ത്യൻ മന്ത്രിമാർ യോഗത്തിനെത്താതിരുന്നത് സംസ്ഥാന സർക്കാരി​​​െൻറ സമീപനം കൊണ്ടാകാമെന്നും ചെന്നിത്തല വ്യക്​തമാക്കി.

നേരത്തെ ശബരിമലയിൽ വിഷയത്തിൽ സ്​ത്രീപവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയെ പിന്തുണച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്തുണച്ചിരുന്നു.

Tags:    
News Summary - Sabarimala Ramesh chennithala statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.