തൃശൂർ: അനാവശ്യ നിയന്ത്രണങ്ങൾ ശബരിമലയെ ദുർബലവും ദുസ്സഹവുമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തണം. സാവകാശ ഹരജി കൊടുക്കുന്ന സാഹചര്യത്തിൽ യുവതീ പ്രവേശനം നടത്തില്ലെന്ന് സർക്കാർ ഉറപ്പ് നൽകണം. നിയമം ലംഘിക്കാൻ കോൺഗ്രസ് ഇല്ല. ബി.ജെ.പിയും സർക്കാരും ഒളിച്ചുകളി നടത്തുകയാണ്. മല കയറിയ കെ.പി.സി.സി നിശ്ചയിച്ച നേതാക്കൾ നാളെ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.