തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീർഥാടകര്‍ക്കുള്ള ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ധാരാളം തീർഥാടകരും ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയവരും കൂട്ടമായെത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കിയേക്കുമെന്നതിനാലാണിത്. വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്പര്‍ക്കമുണ്ടാകുന്ന അവസരം എന്നീ സാഹചര്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടക്കുന്നത്. ഇത് മുന്നില്‍കണ്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
- ആരോഗ്യവകുപ്പ് നല്കുന്ന പൊതുവായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മല കയറുമ്പോള്‍ ശാരീരികഅകലം പാലിക്കണം. തീർഥാടകര്‍ അടുത്തടുത്ത് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതിദിനം നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തീര്‍ഥാടകരെ അനുവദിക്കരുത്.
- കൈകഴുകല്‍, ശാരീരികഅകലം, മാസ്ക് എന്നിവ നിർബന്ധം
- അടുത്തിടെ കോവിഡ്-19 ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വാസതടസ്സം, മണം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ തീർഥാടനത്തില്‍നിന്ന് ഒഴിഞ്ഞുനിൽക്കണം
- നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പ്രധാന പൊതുസ്ഥലങ്ങളിലും ശബരിമലയിലേക്കുള്ള യാത്രയിലുടനീളവും ക്രമീകരിച്ചിട്ടുള്ള അംഗീകൃത കോവിഡ് കിയോസ്കില്‍നിന്ന് പരിശോധന നടത്താം
- റാപിഡ് ആൻറിജന്‍ നെഗറ്റിവ് പരിശോധനഫലവും സ്വീകരിക്കും
- ശബരിമലയില്‍ എത്തുമ്പോള്‍ തീർഥാടകര്‍ ഓരോ 30 മിനിറ്റിലും കൈകഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. ശാരീരികഅകലം പാലിക്കുകയും മാസ്ക് ശരിയായി ധരിക്കുകയും വേണം.
- കോവിഡ് ഭേദമായവര്‍ തീർഥാടനത്തിന് പോകുന്നതിനുമുമ്പ് ശാരീരികക്ഷമത ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ളവർക്ക് പള്‍മണോളജി, കാര്‍ഡിയോളജി ഫിറ്റ്നസ് എന്നിവ അഭികാമ്യം
- നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ ബാഹുല്യം ഒഴിവാക്കണം.
- ഓരോ ഉപയോഗത്തിന് ശേഷവും ടോയ്ലറ്റുകള് അണുമുക്തമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.