Posted On
date_range Updated On
date_range ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
മാനന്തവാടി: വയനാട്ടിൽ തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. ആരുടേയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം.
നിയന്ത്രണംവിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസ്സിൽ 50ലധികം തീർഥാടകരുണ്ടായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.