പന്തളം: ബൈക്കിടിച്ച ശബരിമല തീർഥാടകന് ഗുരുതര പരിക്ക്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ചെന്താമരാക്ഷന്‍റെ (ഉണ്ണി-45) തലക്കാണ് ഗുരുതര പരിക്കേറ്റത്.
വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപമായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് പന്തളം വലിയ കോയിക്കൽ ക്ഷേത്രവും തിരുവാഭരണ ദർശനത്തിനായി വന്നതായിരുന്നു അയ്യപ്പഭക്തൻ.
കുളനട ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.