പത്തനംതിട്ട: സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നതോടെ ശബരിമല സ്പെ ഷൽ സർവിസ് വഴി കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും. പാർക്കിങ്ങിനുള്ള അസൗകര്യം പറഞ്ഞാണ് കഴിഞ്ഞ സീസണിൽ പമ്പയിൽ സ്വകാര്യ വാഹനങ്ങളെ വി ലക്കിയത്. യുവതി പ്രവേശന വിഷയത്തിൽ പ്രക്ഷോഭം നടത്തുന്നവരുടെ വാഹനങ്ങൾ പമ്പയിലേ ക്കുള്ള യാത്ര തടയുകയായിരുന്നു ലക്ഷ്യം.
സാഹചര്യം മാറിയെങ്കിലും ഇത്തവണയും വിലക്ക് തുടരാനുള്ള നീക്കമാണ് ഹൈകോടതിയിൽ േചാദ്യംചെയ്യപ്പെട്ടത്. വിലക്ക് തുടരുമെന്ന ധാരണയിൽ ദേവസ്വം ബോർഡ് പമ്പയിൽ പാർക്കിങ്ങിനുള്ള സൗകര്യം ഒരുക്കാൻ തയാറായില്ല. പകരം നിലക്കലിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. 16 പാര്‍ക്കിങ് ഗ്രൗണ്ടുകളിലായി ചെറുതും വലുതുമായ 9000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
കൂടാതെ ഗോശാലക്ക് സമീപം 20,000 ചതുരശ്രമീറ്റര്‍ വ്യാപ്തിയില്‍ പുതിയതായി പാര്‍ക്കിങ് സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 9000 പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യം, 130 വാട്ടര്‍ കിയോസ്കുകള്‍, 970 ശൗചാലയങ്ങള്‍, പുതിയതായി 120 ശുചിമുറികൾ എന്നിവയും സജ്ജീകരിച്ചു. എന്നാൽ, 12 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് നേരിട്ട് പമ്പയിൽ എത്താൻ കഴിയുന്നതോടെ നിലക്കലിൽ എത്തുന്ന തീർഥാടകരുടെ എണ്ണം പകുതിയോളം കുറയുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തുനിന്നുള്ള തീർഥാടകർ ഏറെയും എത്തുന്നത് ചെറുവാഹനങ്ങളിലാണ്. പുതിയ സാഹചര്യത്തിൽ ഇവ പമ്പയിൽ ആളെ ഇറക്കിയശേഷം നിലക്കലിൽ പാർക്ക് ചെയ്യും. ദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തരെ പമ്പയിലെത്തി കൂട്ടിക്കൊണ്ടുപോകും. ഇതരസ്ഥാനങ്ങളിലെ തീർഥാടകർ ഏറെയും എത്തുന്നത് വലിയ വാഹനങ്ങളിലെന്നതാണ് കെ.എസ്.ആർ.ടി.സിയുടെ ആശ്വാസം. 17 കിലോമീറ്റർ വരുന്ന നിലക്കൽ-പമ്പ റൂട്ടിൽ എ.സി ഉൾപ്പെടെ 130 ലോേഫ്ലാർ ബസുകളും അഞ്ച് ഇലക്ട്രിക് ബസുകളുമാണ് നിലവിൽ കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.