ശബരിമല: സന്നിധാനമാകെ മുഴങ്ങിയ ശരണംവിളിയുടെ അകമ്പടിയിൽ ശബരിമലയിൽ മണ്ഡലപൂ ജ. തങ്കഅങ്കി ചാർത്തിയ ശബരീശനെ ദർശിച്ച ആത്മനിർവൃതിയുമായി തീർഥാടകർ മലയറിങ്ങി.
നാല്പത്തിയൊന്നു ദിവസം നീണ്ട മണ്ഡലകാലത്തിനു പരിസമാപ്തികുറിച്ച് വ്യാഴാഴ്ച ഉച്ചക്ക് 12നാണ് മണ്ഡലപൂജ നടന്നത്. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.എൻ. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി.
ആറന്മുളയിൽനിന്ന് ഘോഷയാത്രയായി എത്തിച്ച തങ്കഅങ്കി ചാർത്തി ബുധനാഴ്ച സന്ധ്യക്ക് ദീപാരാധന നടന്നിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, ദേവസ്വം കമീഷണര്‍ എന്‍. വാസു, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആർ. ജ്യോതിലാല്‍, സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ ജി. ജയദേവ്, പമ്പ പൊലീസ് സ്പെഷല്‍ ഓഫിസര്‍ കാര്‍ത്തികേയ ഗോകുലചന്ദ്രൻ, ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. മണ്ഡലപൂജ ദിവസമായിരുന്ന വ്യാഴാഴ്ച തീർഥാടകരുടെ തിരക്ക് താരതമ്യേന കുറവായിരുന്നു. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകീട്ട് 5.30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.
യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ദിനങ്ങളായിരുന്നു ഇൗ മണ്ഡലകാലത്ത് ശബരിമലയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.