മുൻകരുതൽ: പമ്പയിൽ രണ്ടുപേർ കസ്റ്റഡിയിൽ; ശശികലയെ തടഞ്ഞു

പമ്പ: ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധ പരിപാടികളിലേർപ്പെട്ടവരെ പൊലീസ് പമ്പയിൽ വെച്ച്​​ കസ്റ്റഡിയിലെടുത്തു. ആചാര സംരക്ഷണ സമിതി ജനറൽ കൺവീനറും പന്തളം ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷനുമായ പൃഥ്വിപാൽ, ഹിന്ദു ​െഎക്യവേദി മുൻ ജനറൽ സെക്രട്ടറി ഭാർഗവറാം എന്നിവരെയാണ്​ കരുതൽ നടപടിയുടെ ഭാഗമായി പൊലീസ്​ കസ്റ്റഡിയിലെടുത്തത്​.

ഇന്ന്​ വൈകിട്ട് 8 മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു പൃഥ്വിപാൽ എത്തിയത്. പമ്പയിൽ നിന്നും ത്രിവേണി പാലത്തിലേക്ക് കടക്കാനൊരുങ്ങവേ ആയിരുന്നു അറസ്റ്റ്. പൃഥ്വിപാലിനെ തിരികെ അയക്കാനാണ് പൊലീസ് നീക്കം.

അതേസമയം, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയെ രാത്രി എട്ടരയോടെ മരക്കൂട്ടത്ത് വെച്ച്​ പൊലീസ് തടഞ്ഞു. ഇരുമുടിക്കെട്ടുമായാണ് ഇവർ എത്തിയത്. ആട്ടവിശേഷ ഉത്സവ ദിവസവും ഇവർ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയിരുന്നു. പൊലീസ് തടഞ്ഞതിനെ തുടർന്ന് ശശികലയും ഒപ്പമുള്ളവരും മരക്കൂട്ടത്ത് നാമം ജപിച്ച് പ്രതിഷേധിച്ചു. രാത്രി ഏറെ വൈകിയും ശശികലയെ പോലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടിട്ടില്ല.

Tags:    
News Summary - sabarimala pamba arrest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.