ശബരിമല ദർശനം: ഓൺലൈൻ ബുക്കിങ്​ ഇന്ന് വൈകുന്നേരം മുതൽ

തിരുവനന്തപുരം: ശബരിമല ദർശനത്തിന് കൂടുതൽ തീർഥാടകരെ അനുവദിച്ചു. പ്രതിദിന തീർഥാടകരുടെ എണ്ണം രണ്ടായിരമായും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരവുമായും വർധിപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇത് മുമ്പ്​ യഥാക്രമം ആയിരവും രണ്ടായിരവുമായിരുന്നു.

ദർശനത്തിനായി ഓൺലൈൻ ബുക്കിംഗ് ഇന്ന് വൈകുന്നേരം അഞ്ച്​ മണിയോടെ ആരംഭിക്കും. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ബുക്കിങ്​. https://sabarimalaonline.org എന്ന വെബ്സൈറ്റില്‍ നിന്നും തീർഥാടകർക്ക് ബുക്ക്​ ചെയ്യാൻ സാധിക്കും.

Full View

കോവിഡ്‌ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തീർഥാടനം. എല്ലാ തീർഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കു പരിശോധന നടത്താവുന്നതാണ്.

Tags:    
News Summary - sabarimala online booking from today evening onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.