കോട്ടയം: ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാറിനെ കടന്നാക്രമിക്കുേമ്പാഴും എൻ.എ സ്.എസിനോട് മൃദുസമീപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിനെതിെര രംഗത്തുവന്ന തന്ത്രി കുടുംബത്തെയും പന്തളം െകാട്ടാരത്തെയും രൂക്ഷമായി വിമർശിച്ച പിണറായി എൻ.എസ്.എസിലെത്തുേമ്പാൾ മൗനം തുടരുകയാണ്. സമരവുമായി ഏതറ്റംവരെയും പോകുമെന്ന് എൻ.എസ്.എസ് ജനറൽ െസക്രട്ടറി ജി. സുകുമാരൻ നായർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എൽ.ഡി.എഫ് വിവിധ ജില്ലകളിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലൊന്നും ഇവർക്കെതിരെ വിമർശനം ഉയർത്താൻ പിണറായി തയാറായിട്ടില്ല.
നിരീശ്വരവാദം അടിച്ചേല്പിക്കാനുള്ള നീക്കമാണ് സര്ക്കാറിേൻതെന്ന വിമർശനവുമായി സുകുമാരന് നായർ രംഗെത്തത്തിയതിനു പിന്നാലെ കോട്ടയത്തുനടന്ന രാഷ്ട്രീയ വിശദീകരണയോഗത്തിലും മുഖ്യമന്ത്രി പരസ്യപ്രതികരണത്തിന് തയാറായില്ല. സമരരംഗത്തുള്ളവെര രൂക്ഷമായി വിമർശിച്ച പത്തനംതിട്ട പ്രസംഗത്തിലും കുറ്റപ്പെടുത്തലുണ്ടായില്ല.
എൻ.എസ്.എസിനെതിരെ പരസ്യവിമർശനം വേണ്ടെന്ന് നേതാക്കൾക്കും അണികൾക്കും സി.പി.എം നേതൃത്വവും നിർദേശം നൽകിയിട്ടുണ്ട്. അധികം താമസിക്കാതെ എൻ.എസ്.എസ് നിലപാട് മാറ്റുമെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. അടുത്തഘട്ടമായി താഴേത്തട്ടിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലും എൻ.എസ്.എസിനെതിരെ വിമർശനമുന നീളേണ്ടെന്നും നിർദേശമുണ്ട്.
എൻ.എസ്.എസിനെ പ്രകോപിപ്പിച്ച് ബി.ജെ.പി പാളയത്തിലേക്ക് തള്ളിവിടേണ്ടതിെല്ലന്ന നിലപാടിെൻറ ഭാഗമായാണ് പിണറായിയും പാർട്ടിയും ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്നാണ് സൂചന. എൻ.എസ്.എസിെൻറ പരസ്യപിന്തുണ ബി.ജ.പിക്ക് വൻനേട്ടമാകുമെന്നും ഇവർ വിലയിരുത്തുന്നു. നേരത്തെ, കരയോഗങ്ങൾ ആർ.എസ്.എസ് ഹൈജാക്ക് ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി േകാടിയേരി ബാലകൃഷ്ണൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സംഘടനയെ ആർക്കും ൈഹജാക്ക് ചെയ്യാൻ കഴിയില്ലെന്നായിരുന്നു ഇതിന് എൻ.എസ്.എസിെൻറ മറുപടി.
ആദ്യഘട്ടത്തിൽ ഇടതു സർക്കാറിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു എൻ.എസ്.എസ് കൈക്കൊണ്ടത്. ദേവസ്വം ബോർഡിൽ മുന്നോക്ക വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തിയതോടെ സർക്കാറിനെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തു. ഇതിനിടെയാണ് ശബരിമല വിഷയത്തിൽ സർക്കാറുമായി ഇവർ ഇടഞ്ഞത്. തുടർന്ന് സമരത്തിന് ഇറങ്ങാൻ കരയോഗങ്ങൾക്ക് നിർദേശവും നൽകി. ഇതിലൂടെ നാമജപഘോഷയാത്രകളിൽ വലിയ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാനുമായി.
അനുകൂല നിലപാട് സ്വീകരിക്കുന്ന എൻ.എസ്.എസിനെ ഒപ്പം നിർത്താൻ ബി.െജ.പിയും ശ്രമം ശക്തമാക്കി. അവരുടെ കൂടി അഭിപ്രായം േതടിയാണ് ബി.ജെ.പിയുടെ സമരനീക്കം. ശനിയാഴ്ച കേരളത്തിലെത്തിയ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എൻ.എസ്.എസ് നിലപാടിനെ പിന്തുണച്ചതും ഒപ്പംകൂട്ടാനുള്ള നീക്കങ്ങളുെട ഭാഗമായാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.