തിരുവനന്തപുരം: ശബരിമലയെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിക്കാൻ തീരുമാനിച്ചതിെൻറ പ്രതിഫലനമാണ് പ്രധാനമന് ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അബദ്ധങ്ങളും പച്ചക്കള്ളങ്ങളും കുത്തിനിറച്ചതായിരുന്നു അദ്ദേഹത്തിെൻറ ശബരിമല സംബന്ധിച്ച നിരീക്ഷണങ്ങൾ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശബരിമലയെ രാഷ്ട്രീയനേട്ടത്തിനുള്ള സുവർണാവസരമായി കണ്ടു. ഇതുതന്നെയാണ് പ്രധാനമന്ത്രിയും ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന് പത്തനംതിട്ടയിലും പാർലമെൻറിലും ഒറ്റ നിലപാടേയുള്ളൂ. അത് വിശ്വാസികൾക്കൊപ്പം എന്നതാണ്. അഴിമതി, അക്രമം, വർഗീയത തുടങ്ങിയ കാര്യങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും ഇരട്ടകളാണെന്നും മുല്ലപ്പള്ളി പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.