Posted On
date_range Updated On
date_range ശബരിമല: പുനഃപരിശോധനാ ഹരജിക്ക് ഇനിയും വൈകിയിട്ടില്ല -മുല്ലപ്പള്ളി
കണ്ണൂർ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ പുനഃപരിശോധനാ ഹരജി നൽകാൻ തയാറാവണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അതിന് ഇനിയും വൈകിയിട്ടില്ലെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.
ശബരിമലയിലേക്ക് സ്ത്രീകളെത്തിയതിന് പിന്നിൽ പൊലീസ് നടത്തിയ ക്രിമിനൽ ഗൂഡാലോചനയാണ്. യുവതികൾ കയറിയ സംഭവം അന്വേഷിക്കണമെന്നും ഇവർക്കെതിരെ 120 എ പ്രകാരം കേസെടുക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അന്ത്യശ്വാസം വരെയും വിശ്വാസികൾക്കൊപ്പമാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി വീണ വായിക്കുന്ന നീറോ ചക്രവർത്തിയാണ്. മുഖ്യമന്ത്രി, ഡിജിപി, സി.പി.എം, പൊലീസ് എന്നിവർ ഇൗ വിഷയത്തിൽ പ്രതികളാണെന്നും കമ്മ്യൂണിസ്റ്റു പാർട്ടി പൊട്ടിത്തെറിയുടെ വക്കിലാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.