ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി നട തുറന്നതോടെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ പുലർച്ചെ മുതൽക്കേ ഭക്ത രെക്കൊണ്ട് വലിയ നടപ്പന്തൽ തിങ്ങിനിറഞ്ഞു. മണ്ഡലകാലത്തേത് പോലെ തന്നെ തമിഴ്നാട്, കർണാടക, ആന്ധ്രാ, തെലങ്കാന സംസ്ഥ ാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്.

നെയ്യഭിഷേകത്തിനും ഭേദപ്പെട്ട തിരക്ക് അനുഭവപ്പെട്ടു. മണ ്ഡലകാലത്ത് ഏകദേശം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. നടവരുമാനത്തിൽ മണ്ഡലകാലത്ത് 52 കോടി രൂപയുടെ കുറവുണ്ടായി. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷമുള്ള സംഭവ വികാസങ്ങളും സംഘർഷങ്ങളുമാണ് തീർത്ഥാടക പ്രവാഹം കുറയാൻ കാരണം.

Full View

സംസ്ഥാനത്തിനകത്ത് നിന്നുള്ള തീർത്ഥാടകരുടെ വരവ് ഇപ്പോഴും പൂർവ്വസ്ഥിതിയിൽ ആയിട്ടില്ല. ഭക്തജനത്തിരക്ക് ഏറിയതോടെ വലിയ നടപ്പന്തലിലും വലിയ തിരുമുറ്റത്തും വടക്കേമുറ്റത്തുമടക്കം വിരിവെയ്ക്കുന്നതടക്കം നിരോധനാജ്ഞയുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കൂടുതൽ നിക്കിയിട്ടുണ്ട്.

ദർശനത്തിനെത്തുന്ന തീർത്ഥാടകർകരുടെ അറിവിലേക്കായി ദർശന സമയവും പൂജാ സമയങ്ങയും ചൂണ്ടിക്കാട്ടി യുള്ള ആറ് ഡിജിറ്റൽ ബോർഡുകൾ എസ്.ബി.ഐയുടെ സഹായത്തോടെ വലിയ നടപ്പന്തലിൽ പുതുതായി സ്ഥാപിച്ചിട്ടുണ്ട്‌.

അതേസമയം മകരവിളക്ക് കാലത്തും തീവ്രവാദ സംഘടകളിൽ പെട്ടവർ അടക്കമുള്ള വനിതകൾ ശബരിമലയിലേക്ക് ദർശനത്തിനെത്തിയേക്കാമെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഇലുവുങ്കലും നിലയ്ക്കലിലും പോലീസ് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.

പുൽമേട് വഴിയുള്ള കാനനപാതയിലും തീർത്ഥാടകരുടെ തിരക്കേറിയ സാഹചര്യത്തിൽ പാണ്ടിത്താവളം ഭാഗത്തെ എയ്ഡ് പോസ്റ്റുകളിൽ പൊലീസ്-വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം കൂടുതൽ ശക്തമാക്കി. കൊപ്രാക്കളത്തോട് ചേർന്നുള്ള വനഭാഗം തണ്ടർബോൾട്ട് സംഘത്തിന്‍റെ നിരീക്ഷണ വലയത്തിനുള്ളിലാണ്. ഭക്തജനത്തിരക്ക് ഏറിയതോടെ അപ്പം, അരവണ എന്നിവയുടെ നിർമാണവും വർധിപ്പിച്ചിട്ടുണ്ട്. തിരക്ക് വർദ്ധിച്ചതോടെ സന്നിധാനത്തെ ഹോട്ടലുകിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേ സമയം ഹോട്ടലുകൾ അടക്കമുള്ള കച്ചവട സ്ഥാപനങ്ങളിൽ അമിത വില ഈടക്കുന്നതായും ആരോപണം ഉയരുന്നു.

എന്നാൽ ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. മകരവിളക്കിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ദേവസ്വം അധികൃതർ അറിയിച്ചു.

Tags:    
News Summary - Sabarimala Makarvilakk Crowed-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.