നെടുമ്പാശ്ശേരി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിെൻറയും ദേവസ്വം ബോർഡിെൻറയും നയങ്ങൾക്കെതിരെ പുതിയ പ്രചാരണവുമായി അഖില ഭാരതീയ അയ്യപ്പധർമ പ്രചാരസഭ. ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ കുറവ് വരുത്തുകയാണ് ലക്ഷ്യം.
ഇതിനായി ലഘുലേഖ വിതരണം തുടങ്ങി. ഇതര സംസ്ഥാനങ്ങളിലടക്കം ലഘുലേഖ എത്തിക്കാനാണ് ഇവർ ഒരുങ്ങുന്നത്. ഒരു നെയ്ത്തേങ്ങയും പരമ്പരാഗത ആചാരപ്രകാരമുളള കാണിപ്പണവും മാത്രമായി ശബരിമല ദർശനം നടത്തിയാൽ മതിയെന്നാണ് ലഘുലേഖയിൽ ആഹ്വാനം ചെയ്യുന്നത്. ഭഗവാന് നമ്മുടെ പണം ആവശ്യമില്ല. ഭഗവാെൻറ രക്ഷാകർത്താവായിരിക്കേണ്ട ദേവസ്വം വകുപ്പ് ഭഗവാനെ വിൽപനച്ചരക്കാക്കുന്നത് അവസാനിപ്പിക്കാൻ ഇതുമാത്രമാണ് പോംവഴിയെന്ന് ലഘുലേഖ പറയുന്നു.
ഇംഗ്ലീഷ്, മലയാളം, തെലുഗു, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ലഘുലേഖ തയാറാക്കിയിട്ടുണ്ട്. ‘സേവ് ശബരിമല’ എന്ന പേരിൽ അയ്യപ്പ അനുഷ്ഠാന സംരക്ഷണ വാട്സ്ആപ്പ് ഗ്രൂപ്പും സജ്ജമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ േഫസ്ബുക്ക് പോസ്റ്റ്: ഒരാൾ അസ്റ്റിൽ
ചേര്‍ത്തല: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വയലാർ പഞ്ചായത്ത് 10ാം വാർഡ് മനപ്പള്ളി വീട്ടിൽ എം. സജീവിനെയാണ് (42) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് നടപടി. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.
കരിങ്കൊടി: അഞ്ചുപേർ അറസ്റ്റിൽ
കൊട്ടിയം: മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി കാട്ടിയ സംഭവത്തിൽ അഞ്ച് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ ഹരീന്ദ്രൻ (41), മയ്യനാട് ആക്കോലിൽ ജയപ്രകാശ് (45), ഉഷസ് നഗറിൽ പ്രതീഷ് (33), ഉമയനല്ലൂർ പന്നിമൺ പ്രജിത് (27), കൊട്ടിയം നടുവിലക്കര വിനോദ് (42) എന്നിവരാണ് പിടിയിലായത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കൊല്ലത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തു മടങ്ങവെ ഉമയനല്ലൂർ കടമ്പാട്ടുമുക്കിൽ െവച്ചാണ് ഇവർ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.