പത്തനംതിട്ട: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല അയ്യപ്പനട ശനിയാഴ്ച തുറക്കും. മകരവിളക്കും മകരജ്യോതി ദർശനവും ജനുവരി 14നാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചിനു മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിക്കും. പിന്നീട് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷമേ അയ്യപ്പഭക്തരെ പടികയറാൻ അനുവദിക്കൂ. 31ന് രാവിലെ 3.20ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ മകരവിളക്ക് കാലത്തെ നെയ്യഭിഷേകം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.