കനകദുർഗക്കും ബിന്ദുവിനും 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല ദർശനം നടത്തിയ കനകദുർഗക്കും ബിന്ദുവിനും മുഴുവൻ സമയ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത ്തരവിട്ടു. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകി.

ജീവന് ഭീഷണി ഉള്ളതിനാൽ മുഴുവൻ സമ‍യം സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കനകദുർഗക്കും ബിന്ദുവും നൽകിയ ഹരജി പരിഗണിച്ചാണ് കോടതി നിർദേശം നൽകിയത്.

ശബരിമലയിൽ എത്തുന്നവർക്ക് സുരക്ഷ നൽകുന്നുണ്ടെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. നിലവിൽ നൽകുന്ന സുരക്ഷ തുടരണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ജനുവരി രണ്ടിനാണ്​ ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയത്​.

Tags:    
News Summary - Sabarimala kanakadurga Bindhu -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.