ശബരിമല: നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് അത്ഭുതകരമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: യുവതീ പ്രവേശന വിഷയത്തിൽ ൈഹകോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിക്കെതിരെ ദേവസ്വം മന്ത്രി കട കംപള്ളി സുരേന്ദ്രൻ. നിരീക്ഷണ സമിതി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അത്ഭുതപ്പെടുത്തിയെന്ന് കടകംപള്ളി പറഞ് ഞു. സമിതിയുടെ നിലപാടുകൾ സുപ്രീംകോടതി വിധിക്ക് വിരുദ്ധമെന്ന് സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജനുവരി രണ്ടിന് ശബരിമലയിൽ ദർശനം നടത്തിയ രണ്ട്​ യുവതികൾ വി.ഐ.പി ഗേറ്റിലൂടെ തിരുമുറ്റത്തെത്തിയത്​ എങ്ങനെയെന്ന്​ വ്യക്തമല്ലെന്ന റിപ്പോർട്ടാണ് ശബരിമല നിരീക്ഷണസമിതി ൈഹകോടതിയിൽ വ്യക്തമാക്കിയത്​. വി.ഐ.പികൾക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും മാത്രം പ്രവേശനമുള്ള പൊലീസ് കാവലുള്ള സ്​റ്റാഫ്​ ഗേറ്റിലൂടെ അജ്ഞാതരായ അഞ്ചു പേരുടെ അകമ്പടിയോടെയാണ്​ യുവതികൾ തിരുമുറ്റത്ത്​ എത്തിയത്​. സ്​റ്റാഫ്​ ഗേറ്റിനു മുന്നിലെ പൊലീസുകാരനോട്​ രണ്ട്​ പുരുഷന്മാർ സംസാരിച്ച്​ പിൻവാങ്ങിയതിനു ശേഷമാണ്​ യുവതികൾ ഇതിലൂടെ കടന്നത്​.

സന്നിധാനത്തെ കൊടിമരത്തിനു പിന്നിലെ വാതിൽ കടന്നാണ് യുവതികൾ ശ്രീകോവിലിന്​ മുന്നിലെത്തിയത്. വി.​െഎ.പി ഗേറ്റിലൂടെയും കൊടിമരത്തിന്​ പിന്നിലെ വാതിലിലൂടെയും സാധാരണ ഭക്തർക്ക്​ പ്രവേശനം അനുവദിക്കാറില്ലാത്തതാണെന്നും ജസ്​റ്റിസ്​ പി.ആർ. രാമൻ, ജസ്​റ്റിസ്​ എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരടങ്ങുന്ന നിരീക്ഷണസമിതി നൽകിയ റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നത്.

Tags:    
News Summary - sabarimala Kadakampally Surendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.