ശബരിമല: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കപ്പെടണമെന്ന അയ്യപ്പഭക്തരുടെ വി കാരങ്ങൾ ഉൾക്കൊള്ളാൻ സർക്കാർ തയാറായത് സ്വാഗതാർഹമെന്ന് കേന്ദ്ര വിദേശകാര്യ മന്ത് രി വി. മുരളീധരൻ. അതുകൊണ്ടു തന്നെയാണ് ഈ തീർഥാടനകാലം സുഗമമായി പോകാൻ സാഹചര്യമൊരുങ്ങിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശബരിമല ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാകും സുപ്രീംകോടതിയുടെ അന്തിമ വിധിയിൽ പ്രതീക്ഷിക്കുന്നത്. അയ്യപ്പഭക്തർക്ക് വേണ്ട കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായി സർക്കാറിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നൽകും.
ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് നിയമനിർമാണം ആവശ്യമാണ്. അതിനാവശ്യമായ പദ്ധതി സമർപ്പിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. സർക്കാർ അതിനു തയാറായാൽ അനുകൂല നിലപാടാകും കേന്ദ്രസർക്കാർ സ്വീകരിക്കുകയെന്നും വി. മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.