ശബരിമല ഹർത്താൽ: കേസുകൾ റദ്ദാക്കണമെന്ന്​ ശശികലയുടെ ഹരജി

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താലിലെ അതിക്രമങ്ങളുടെ പേരിൽ തങ്ങൾക്കെതിരെ രജിസ്​റ്റർ ച െയ്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ ശബരിമല കർമ സമിതി വർക്കിങ്​ ചെയർപേഴ്സൻ കെ.പി. ശശികല, ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ എന്നിവർ നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറി​​െൻറ വിശദീകരണം തേടി.

ജനുവരി മൂന്നിന്​ നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട്​ ​നൂറിലേറെ കേസുകൾ സംസ്​ഥാനത്തെ വിവിധ സ്​റ്റേഷനുകളിൽ രജിസ്​റ്റർ ചെയ്തതായി ഹരജിയിൽ പറയുന്നു. കേസ് രജിസ്​റ്റർ ചെയ്യാൻ ഡി.ജി.പി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നും നടപടി നിയമവിരുദ്ധമാണെന്നും രാഷ്​ട്രീയ പകപോക്കലാണെന്നും ഹരജിയിൽ പറയുന്നു. ഹരജി വീണ്ടും ആഗസ്​റ്റ്​ 21ന്​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Sabarimala Harthal KP Sasikala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.