ഹർത്താൽ ദിനത്തിൽ ഒാടിരക്ഷപ്പെട്ടവർ അറിയാൻ, നിങ്ങളുടെ ബൈക്കുകൾ നശിക്കുകയാണ്​

പൊന്നാനി: ഹർത്താൽ ദിനത്തിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയവർ പൊലീസിനെ കണ്ട്​ ഓടിരക്ഷപ്പെട്ടപ്പോൾ ഉപേക്ഷിച്ച 47 ബൈക്കുകൾ ഇനിയും ഏറ്റുവാങ്ങിയില്ല. ജനുവരി മൂന്നിന് സംഘ്പരിവാർ നടത്തിയ ഹർത്താലിലാണ് പൊന്നാനിയിലും എടപ്പാളിലു മായി ഹർത്താൽ അനുകൂലികൾ ബൈക്കുകൾ ഉപേക്ഷിച്ച് ഓടിയത്. 35 ബൈക്കുകൾ ചങ്ങരംകുളം പൊലീസ് സ്​റ്റേഷനിലും 12 ബൈക്കുകൾ പൊന്നാനി സ്​റ്റേഷനിലുമായി ഉടമസ്ഥരെ കാത്തിരിക്കുകയാണ്.

കേസ് ഭയന്നാണ് ഉടമസ്ഥർ ബൈക്ക് വാങ്ങാനെത്താത്തതെന്ന് പൊലീസ് പറയുന്നു. ബൈക്കി​​​െൻറ ഉടമസ്ഥർ പലരും അക്രമപ്രവർത്തനങ്ങളിൽ പങ്കാളികളുമാണ്. കേസിൽ അകപ്പെട്ടതിനാൽ ബൈക്കുകൾ അത്ര എളുപ്പത്തിലൊന്നും തിരിച്ചെടുക്കാനുമാവില്ല. ഹർത്താൽ ആക്രമണത്തിൽ 27 പേരാണ്ചങ്ങരംകുളം പൊലീസി​​​െൻറ പിടിയിലായത്. പത്തുപേരെ പൊന്നാനി സി.ഐയും അറസ്​റ്റ്​ ചെയ്തിരുന്നു.

ബൈക്കുകൾ സ്​റ്റേഷൻ വളപ്പിൽ വെയിലും മഞ്ഞുമേറ്റ് നശിക്കുകയാണ്. ബൈക്കുകൾ വിട്ടുകിട്ടാൻപോലും പ്രവർത്തകരെ സഹായിക്കാൻ പാർട്ടി നേതാക്കൾ ശ്രമിക്കുന്നില്ലെന്ന് അണികൾക്ക് പരാതിയുണ്ട്. ഇപ്പോഴും ഒളിവിൽ കഴിയുന്ന പ്രവർത്തകരുണ്ട്. പൊന്നാനിയിൽ പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. നിലവിൽ പിടികൂടിയവയിൽ വിരലിലെണ്ണാവുന്ന ബൈക്കുകൾ അക്രമപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തവരുടേതല്ല. എന്നിട്ടും കേസ് ഭയന്ന് പലരും പൊലീസ് സ്​റ്റേഷനിൽ എത്തുന്നില്ല.

Tags:    
News Summary - Sabarimala hartal: Edappal issue -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.