ചങ്ങനാശ്ശേരി: ശബരിമലയിലെ പൊലീസ് നടപടി അടിയന്തരാവസ്ഥക്ക് തുല്യമായ തരത്തിലാണെന്ന് എൻ.എസ്.എസ്. നൂറ്റാണ്ടുകളായുള്ള വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സർക്കാർ നീക്കം അധാര്‍മികവും ജനാധിപത്യവിരുദ്ധവുമാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ പേരിലാണ് ഈ നടപടിയെന്ന നിലപാടും അംഗീകരിക്കാനാവില്ല. വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനിൽക്കുന്ന സാഹചര്യത്തില്‍ റിവ്യൂ ഹരജി ഫയല്‍ ചെയ്യാനോ കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്താനോ സര്‍ക്കാര്‍ തയാറാകുന്നില്ല. ദേവസ്വം ബോര്‍ഡിനെ അതിന് അനുവദിക്കുന്നുമില്ല.
പന്തളം കൊട്ടാരത്തെയും അവകാശികളെയും തന്ത്രിപ്രമുഖരെയും മുഖ്യമന്ത്രിയും ചില മന്ത്രിമാരും വിലകുറഞ്ഞ ഭാഷയില്‍ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇത് കോടിക്കണക്കിനുള്ള വിശ്വാസികളുടെ മനസ്സിന് മുറിവേൽപിച്ചു.എൻ.എസ്.എസ് ഇൗ വിഷയത്തില്‍ വിശ്വാസികള്െക്കാപ്പമാണ്. എൻ.എസ്.എസ് പതാകദിനമായ ഒക്‌ടോബര്‍ 31ന് സംസ്ഥാനതലത്തിൽ കരയോഗങ്ങളിൽ പതാക ഉയര്‍ത്തിയശേഷം ക്ഷേത്രങ്ങളില്‍ വഴിപാടും കരയോഗ മന്ദിരത്തില്‍ അയ്യപ്പചിത്രത്തിന് മുന്നിൽ വിശ്വാസ സംരക്ഷണ നാമജപവും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.