ശബരിമല സ്വര്‍ണപ്പാളി: ദേവസ്വം വിജിലൻസിന്‍റെ അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ച

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈകോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദ്വാരപാലക ശിൽപ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. 2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന ബി. മുരാരി ബാബുവിനെതിരെയാണ് ചൊവ്വാഴ്ച ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നടപടിയെടുത്തത്.

ദേവസ്വം ബോർഡ് ഇന്നും യോഗം ചേരുന്നുണ്ട്. വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുത്തേക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാനാണ് ഉദ്ദേശിക്കുന്നത്. സ്പോൺസർമാരുടെ കാര്യത്തിൽ പുതിയ വ്യവസ്ഥ കൊണ്ടുവരാനും ബോർഡ് ആലോചിക്കുന്നുണ്ട്.

അതേസമയം സ്മാർട്ട് ക്രിയേഷനിൽ ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുണ്ടായിരുന്ന വാറന്റി റദ്ദ് ചെയ്യാനും ഇനി ദേവസ്വം ബോർഡ് നേരിട്ട് നടത്താനും തീരുമാനിച്ചു. അതിന് ഡെപ്യൂട്ടി കമ്മീഷണറെ ചുമതലപ്പെടുത്തി. മുരാരിയുൾപ്പെടെ സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഇക്കാര്യം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം കൂടിയാലോചനയിലൂടെ തീരുമാനിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നോട്ടക്കുറവ് ഉണ്ടായോ എന്നും പരിശോധിക്കും. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞിരുന്നു.

എന്നാൽ സ്വർണപ്പാളി മോഷണത്തിൽ പങ്കില്ലെന്ന് മുരാരി ബാബു പ്രതികരിച്ചിരുന്നു. ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ലെന്നും മുരാരി ബാബു പറ‍ഞ്ഞു. ദേവസ്വം ബോർഡിന്റെ നടപടി ശിരസാവഹിക്കുന്നു. അനുസരിക്കുന്നു. അതിനെ വിമർശിക്കുന്നില്ല. തനിക്ക് 30 വർഷത്തെ സർവീസുള്ളയാളാണ്. ദേവസ്വം ബോർഡിന് വിധേയനായിട്ടേ പ്രവർത്തിച്ചിട്ടുള്ളൂ. നടപടിക്കെതിരെ നിയമനടപടിക്ക് പോവുന്നില്ലെന്നും മുരാരി ബാബു വ്യക്തമാക്കി.

അതേസമയം ശ​ബ​രി​മ​ല ശ്രീ​കോ​വി​ൽ വാ​തി​ലി​ന്‍റെ ക​ട്ടി​ള​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ക​ട​ത്തിയെന്ന വിവരം പുരത്തുവന്നിരുന്നു. ദ്വാ​ര​പാ​ല​ക​ശി​ൽ​പ മാ​തൃ​ക​യി​ൽ ശ്രീ​കോ​വി​ൽ ക​ട്ടി​ള​യി​ലെ സ്വ​ര്‍ണം പൊ​തി​ഞ്ഞ പാ​ളി​ക​ളും ചെ​മ്പെ​ന്ന്​ ​​രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​ത്​. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സ്​​പോ​ൺ​സ​റാ​യ ശ്രീ​കോ​വി​ൽ വാ​തി​ൽ നി​ർ​മാ​ണ​ത്തി​ലും സം​ശ​യ​മു​യ​രു​ന്ന​തി​നി​ടെ​യാ​ണ്​ ക​ട്ടി​ള​യി​ലെ സ്വ​ര്‍ണം പൊ​തി​ഞ്ഞ പാ​ളി​ക​ളും കൊ​ടു​ത്തു​വി​ട്ടെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 2019 മാ​ര്‍ച്ച് 20ന് ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റാ​നാ​യി ദേ​വ​സ്വം ബോ​ര്‍ഡ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ്​ ക​ട്ടി​ള​യി​ലു​ള്ള​ത്​ ചെ​മ്പു​പാ​ളി​യെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ മു​രാ​രി ബാ​ബു​വും ക​ട്ടി​ള​പ്പ​ടി കൈ​മാ​റി​യ​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നേ​രി​യ തോ​തി​ലാ​യി​രു​ന്നു ക​ട്ടി​ള​യി​ൽ സ്വ​ർ​ണം പൂ​ശി​യി​രു​ന്ന​തെ​ന്നും ഇ​ത്​ മ​ങ്ങി​യ​തോ​ടെ​ ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ന​വീ​ക​ര​ണ​ത്തി​നാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. ദ്വാ​ര​പാ​ല​ക ശി​ൽ​പ​പ്പാ​ളി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ സ്വ​ർ​ണം ക​ട്ടി​ള​ക​ളി​ലു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. ദ്വാ​ര​പാ​ല​ക ശി​ല്‍പ​പ്പാ​ളി​ക​ളി​ലെ ഒ​രു കി​ലോ​യി​ലേ​റെ സ്വ​ര്‍ണം ന​ഷ്ട​മാ​യ​താ​യി ദേ​വ​സ്വം വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ ക​ട്ടി​ള​യി​ലെ സ്വ​ർ​ണ​വും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​യി​ലെ​ത്തി​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

Tags:    
News Summary - Sabarimala gold case: Vigilance to submit final report on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.